കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണസമാപനത്തിനിടെ വ്യാപക അക്രമം

  • By Staff
Google Oneindia Malayalam News

Violence
തിരുവന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ സമാപനത്തിനിടയില്‍ സംസ്ഥാനത്ത്‌ പലയിടത്തും സംഘര്‍ഷം. വിവിധ ജില്ലകളിലായി ഉണ്ടായ അക്രമങ്ങളില്‍ അന്‍പതിലേറെപ്പേര്‍ക്ക്‌ പരുക്കേറ്റു.

പൊതുവേ കേരളത്തില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണ സമാപനദിനത്തില്‍ ഇത്രയേറെ അക്രമങ്ങളുണ്ടാകുന്നത്‌ ഇതാദ്യമാണ്‌. കോട്ടയത്തു നടന്ന പ്രചാരണ സമാപനത്തിനിടയില്‍ ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ ആക്രമണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ്‌ എന്‍കെ നാരായണന്‍ നമ്പൂതിരി ഉള്‍പ്പെടെ 12 പേര്‍ക്ക്‌ പരുക്കേറ്റു.

ഗാന്ധി സ്‌ക്വയറില്‍ നടന്ന പ്രചാരണപരിപാടിക്കിടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അക്രമികളെ നിയന്ത്രിക്കാന്‍ പൊലീസ്‌ രണ്ടുതവണ ലാത്തിചാര്‍ജ്ജ്‌ നടത്തി.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ യുഡിഎഫ്‌ പ്രചാരണ വാഹനത്തിന്‌ നേരെ എല്‍ഡിഎഫ്‌ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ വാഹനത്തിലുണ്ടായിരുന്ന രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. ആലുവയില്‍ പൊലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്‌ നേരെ പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത്‌ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന്‌ ചെറിയതോതില്‍ ലാത്തിചാര്‍ജ്‌ നടത്തേണ്ടിവന്നു.

പത്തനംതിട്ടയിലും റാന്നിയിലും അക്രമങ്ങള്‍ അരങ്ങേറി. രണ്ടിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മര്‍ദ്ദനമേറ്റിട്ടുണ്ട്‌. ഇവിടെ വ്യാപകമായി ഫ്‌ളക്‌സ്‌ ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്‌. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട്‌ ഉണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റും ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷനേതാവുമായ ആനയാട്‌ ജയന്‌ മര്‍ദ്ദനമേറ്റു.

മലപ്പുറം ജില്ലയില്‍ ഏഴിടങ്ങളില്‍ അക്രമങ്ങളുണ്ടായി. ഇതില്‍ 20പേര്‍ക്ക്‌ പരുക്കേറ്റു. വാഴക്കാടിന്‌ സമീപം ആക്കോട്ടുണ്ടായ ഏറ്റുമുട്ടലില്‍ ഒരു എല്‍ഡിഎഫ്‌ പ്രവര്‍ത്തകനും രണ്ട്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്‌. ഇവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

മഞ്ചേരിയില്‍ പ്രചാരണസമാപനത്തിനിടെ ഒരു സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. പൊന്നാനി മണ്ഡലത്തിലെ തിരൂര്‍, ചങ്ങരംകുളം, കുറ്റിപ്പുറം, വളാഞ്ചേരി എന്നിവിടങ്ങളിലും മലപ്പുറം മണ്ഡലത്തിലെ ചേളാരി, ചെമ്മാട്‌, ആക്കോട്‌ എന്നിവിടങ്ങളിലുമാണ്‌ സംഘര്‍ഷമുണ്ടായത്‌.

കോഴിക്കോട്‌ ജില്ലയില്‍ പലയിടങ്ങളിലും കലാശക്കൊട്ട്‌ അക്രമത്തില്‍ കലാശിച്ചു. പലയിടങ്ങളിലും എല്‍ഡിഎഫ്‌ യുഡിഎപ്‌ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍ ചില സ്ഥലങ്ങളില്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ക്കും സിപിഎം വിമതര്‍ക്കും നേരെ അക്രമം നടന്നു.

വടകര ഓര്‍ക്കാട്ടേരിയില്‍ എല്‍ഡിഎഫ്‌, യുഡിഎഫ്‌ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇത്‌ തടയാന്‍ ശ്രമിച്ച പൊലീസിന്‌ നേര്‍ക്ക്‌ കല്ലേറുണ്ടായി. നാദാപുരത്ത്‌ സിപിഎം പ്രവര്‍ത്തകരും വിമതരും തമ്മില്‍ ഏറ്റുമുട്ടി പന്ത്രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റു.

കാസര്‍കോട്‌ നഗരത്തിലും യുഡിഎഫ്‌, ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്‌ സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍ പൊതുവേ സംഘര്‍ഷമുണ്ടാകുമെന്ന്‌ പ്രതീക്ഷിച്ച്‌ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ണൂരില്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X