ഉരുട്ടിക്കൊല: പോലീസുകാര്‍ അറസ്റ്റില്‍
കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ ഉദയ കുമാറെന്ന ചെറുപ്പക്കാരനെ ഉരുട്ടിക്കൊന്ന കേസില്‍ രണ്ടു പൊലീസുകാരെ സിബിഐ അറസ്റ്റുചെയ്തു. ശ്രീകുമാര്‍, ജിതിന്‍ കുമാര്‍ എന്നിവരെ കൊച്ചിയില്‍ വെച്ചാണു സിബിഐയുടെ അറസ്റ്റു ചെയ്തത്. നോട്ടീസ് അയച്ചു വിളിച്ചുവരുത്തിയ ഇവരെ സിബിഐ ആസ്ഥാനത്തുവെച്ചു അറസ്റ്റുചെയ്യുകയായിരുന്നു.
കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഉദയകുമാറിനെ അന്യായമായി തടങ്കലില്‍ വച്ചതിനും ദേഹോപദ്രവം ഏല്പിച്ചതിനും പോലീസ് രേഖകള്‍ തിരുത്തിയതിനുമാണ് ഇപ്പോള്‍ രണ്ട് പോലീസുകാരെ പ്രതികളാക്കി സിബിഐ കേസ് എടുത്തിരിയ്ക്കുന്നത്.
2005 സെപ്തംബര്‍ 27നാണു് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ പൊലീസ് അറസ്റ്റുചെയ്തത്. അന്നേദിവസം തന്നെ ഉദയകുമാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇരുമ്പുദണ്ഡു പോലുളള വസ്തു കൊണ്ടു ഉരുട്ടിയതിനെതുടര്‍ന്നാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
വിചാരണവേളയില്‍ സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയില്‍ പരാതി നല്കിയതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐയെ ഏല്പിയ്ക്കാന്‍ തീരുമാനിച്ചത്.
പ്രതികളെ ചൊവ്വാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുംകൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ഇവരെ വിട്ടുകിട്ടണമെന്ന് സിബിഐ അഭ്യര്‍ത്ഥിയ്ക്കും.












Click it and Unblock the Notifications