Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: വീരേന്ദ്ര കുമാര്‍

തിരുവനന്തപുരം: കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നിരിയ്ക്കുകയാണെന്ന് ജനതാദള്‍ നേതാവ് എംപി വീരേന്ദ്ര കുമാര്‍. തിരഞ്ഞെടുപ്പിന് ശേഷം ജനതാദള്‍(എസ്‌)പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെയുണ്ടായ വ്യാപക ആക്രമണങ്ങളില്‍ നടപടിയെടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. എംകെ പ്രേംനാഥ്‌, കെപി മോഹനന്‍, വര്‍ഗീസ്‌ ജോര്‍ജ്‌ എന്നിവരും വീരേന്ദ്ര കുമാറിനോടൊപ്പമുണ്ടായിരുന്നു.

ജനതാദള്‍ ഓഫീസുകള്‍ക്ക്‌ നേരെയുള്ള ആക്രമണം ഇപ്പോഴും തുടരുകയാണന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ വ്യാപക ഭീഷണിയുണ്ടന്നും വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. എന്നെ പോലുള്ള പൊതു പ്രവര്‍ത്തകന് പോലീസ് സുരക്ഷ വേണമെന്ന അവസ്ഥയുള്ള സംസ്ഥാനത്ത് എന്ത് നിയമവാഴ്ചയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇവിടെ അക്രമവും അസമാധാനവും മാത്രമേ ഉള്ളു. എംഎല്‍എയ്‌ക്ക്‌ നേരെ പോലും ഉണ്ടായ ആക്രമണം സൂചിപ്പിയ്ക്കുന്നത് ഇതാണ്.

ഇതിന് മുമ്പ്‌ കോണ്‍ഗ്രസ്‌ ഭരിച്ചപ്പോഴും ആരും ഞങ്ങളെ ആക്രമിച്ചിട്ടില്ല. അവര്‍ക്കെതിരെ ഞങ്ങള്‍ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്‌. എന്നിട്ടും ആക്രമണമുണ്ടായിട്ടില്ല.

അടിയന്തരാവസ്ഥ കാലത്തു പോലും ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. ഇത്രയും നാളും സിപിഎമ്മിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച ഞങ്ങളുടെ അനുഭവമിതാണ്‌. മറ്റ്‌ പാര്‍ട്ടികള്‍ക്കെതിരെയും ആക്രമണം നടക്കുന്നുണ്ട്‌. അതുകൊണ്ട്‌ എത്രയും വേഗം ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന്‌ വീരേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വേണ്ട നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+