Get Updates
Get notified of breaking news, exclusive insights, and must-see stories!

അനില്‍ അംബാനി വധശ്രമം: മുഖ്യസാക്ഷി മരിച്ചു

മുംബൈ: ബിസിനസ്‌ പ്രമുഖന്‍ അനില്‍ അംബാനിയുടെ വധശ്രമക്കേസിലെ മുഖ്യ സാക്ഷി മരിച്ചു. അനിലിന്റെ ഹെലികോപ്‌റ്ററിന്റെ ഇന്ധന ടാങ്കില്‍ കല്ലും മണ്ണും നിറച്ചത്‌
കണ്ടെത്തിയ ഭരത്‌ ബോര്‍ജെയെന്നയാളാണ്‌ മരിച്ചത്‌.

മുംബൈയിലെ അന്ധേരിക്കടുത്ത റെയില്‍വേ ട്രാക്കിലാണ്‌ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹത്തിനരികില്‍ നിന്നും ഒരു കത്തും കണ്ടെത്തിയതായി റിയല്‍വേ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ കത്തിലെ ഉള്ളടക്കം പുറത്തുവിടാന്‍ റെയില്‍വേ പൊലീസ്‌ വിസമ്മതിച്ചു.

ബോര്‍ജെയുടെ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തീവണ്ടിയിടിച്ചാണ്‌ മരണം സംഭവിച്ചതെന്ന്‌ വ്യക്തമാക്കിയിരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌.

ഹെലികോപ്‌റ്ററിന്റെ ഇന്ധന ടാങ്കില്‍ കല്ലും മണ്ണും കണ്ടെത്തിയ കേസില്‍ മുംബൈ പൊലീസ്‌ അന്വേഷണം നടത്തിവരുന്നതിനിടെയാണ്‌ ബോര്‍ജെയുടെ മരണം. അന്വേഷണത്തിന്റെ ഭാഗമായി കോപ്‌റ്ററിന്റെ ഗിയര്‍ ബോക്സില്‍ കണ്ടെത്തിയ ഏഴ്‌ കല്ലുകള്‍ ഫൊറന്‍സിക്‌ പരിശോധനയ്ക്ക് അയച്ചതായി മുംബൈ പൊലീസ്‌ ജോയിന്റ്‌ കമ്മീഷണര്‍ രാകേഷ്‌ മരിയ നേരത്തേ അറിയിച്ചിരുന്നു.

അനില്‍ അംബാനിയെ വധിക്കാന്‍ ശ്രമിച്ചതാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വിഷയത്തെക്കുറിച്ച്‌ വ്യോമയാന മന്ത്രാലയ ഡയറക്ടറോടും മറ്റു വിദഗ്‌ധരോടും അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും അവരുടെ മറുപടി അനുസരിച്ച്‌ പ്രതികള്‍ക്കെതിരെ വധശ്രമത്തിന്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തേയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട്‌ കോപ്‌റ്ററിന്റെ അറ്റകുറ്റപ്പണി കരാര്‍ ചുമതലയുള്ള എയര്‍വര്‍ക്‌സ്‌ ഇന്ത്യ ലിമിറ്റഡ്‌ എന്ന കമ്പനിയിലെ രണ്ടു മാനേജ്‌മെന്റ്‌ ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴുപേരെ ഇതുവരെ അറസ്റ്റുചെയ്‌തിട്ടുണ്ട്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+