Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വട്ടേഷന്‍ സംഘം: രവിക്ക് പങ്കുണ്ടെന്ന് പിണറായി

തിരുവനന്തപുരം: കണ്ണൂരില്‍ തിരഞ്ഞെടുപ്പ്‌ ദിവസം ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചതില്‍ കേന്ദ്ര മന്ത്രി വയലാര്‍ രവിയ്‌ക്കും പങ്കുണ്ടെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

ഗുണ്ടകളെ മോചിപ്പിയ്‌ക്കുന്നതിനായി ജില്ലയിലെ പോലീസ്‌ ഉദ്യോഗസ്ഥരെ രവി നേരിട്ട്‌ ബന്ധപ്പെട്ടു. കോണ്‍ഗ്രസ്‌ നേതാവായല്ല മറിച്ച്‌ കേന്ദ്ര മന്ത്രി എന്ന നിലയില്‍ തന്നെയാണ്‌ രവി പ്രശ്‌നത്തില്‍ ഇടപെട്ടത്‌.
കേന്ദ്ര മന്ത്രിയെന്ന നിലയില്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയേയോ മുഖ്യമന്ത്രിയേയോ വിളിച്ചാല്‍ മനസ്സിലാക്കാം. എന്നാല്‍ ജില്ലാ ഭരണകൂടത്തെ ബന്ധപ്പെട്ടത്‌ എന്തിനാണെന്ന്‌ പിണറായി ചോദിച്ചു. ഇക്കാര്യത്തില്‍ വയലാര്‍ രവി വിശദീകരണം നല്‌കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂരില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ നടന്നത്‌ യുഡിഎഫ്‌ നേരത്തെ എഴുതി തയാറാക്കിയ രാഷ്ട്രീയ നാടകമായിരുന്നു. തിരഞ്ഞെടുപ്പ്‌ അട്ടിമറിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്‌ നേതൃത്വം ഗുണ്ടകളെ കണ്ണൂരിലെത്തിച്ചത്‌. അവര്‍ പോലീസ്‌ കസ്‌റ്റഡിയിലാവുകയും ചെയ്‌തു. ഗുണ്ടകളില്‍ നിന്നും പോലീസ്‌ ഒന്നും മനസ്സിലാക്കാതിരിയ്‌ക്കാനാണ്‌ പോലീസ്‌ സ്‌റ്റേഷനുള്ളില്‍ കെ. സുധാകരന്‍ 15 മണിക്കൂര്‍ കുത്തിയിരുപ്പ്‌ സമരം നടത്തിയത്‌.

കോണ്‍ഗ്രസിന്റെ ഗൂഢാലോചന നടപ്പായിരുന്നുവെങ്കില്‍ കണ്ണൂരില്‍ കൂട്ടക്കൊല അരങ്ങേറുമായിരുന്നു. പ്രതിപക്ഷ നേതാവിന്റെ കണ്ണൂര്‍ യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച്‌ ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റും പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ്‌ പറയുന്നത്‌.

കണ്ണൂര്‍ സന്ദര്‍ശനം നേരത്തെ തീരുമാനിച്ചതല്ലെന്നും പരിക്കേറ്റവരെ കാണാനാണ്‌ എത്തിയതെന്നുമാണ്‌ ഉമ്മന്‍ ചാണ്ടി പറയുന്നത്‌. എന്നാല്‍ ചാണ്ടിയുടെ കണ്ണൂര്‍ യാത്ര പാര്‍ട്ടി മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന്‌ ചെന്നിത്തലയും പറയുന്നു. പരിക്കേറ്റവരെ കാണാനാണ്‌ ഉമ്മന്‍ ചാണ്ടി പോയതെങ്കില്‍ ആരെയെല്ലാം കണ്ടെന്ന്‌ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+