കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ആദ്യം അദ്ഭുതക്കുട്ടിയെന്നും പിന്നെ ചീത്തക്കുട്ടിയെന്നും സിപിഎം വിശേഷിപ്പിച്ച എപി അബ്ദുള്ളകുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. വന്‍ ജനാവലിയെ സാക്ഷിയാക്കി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയാണ് അബ്ദുള്ളക്കൂട്ടിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്.

താന്‍ കാലു മാറിയല്ല, കാഴ്ചപ്പാട് മാറിയാണ് കോണ്‍ഗ്രസില്‍ എത്തിയതെന്നും ശുദ്ധഗതിക്കാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ പ്രയാസമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കോഴിയാണോ കോഴിമുട്ടയാണോ, മാവാണോ മാങ്ങയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സിപിഎമ്മില്‍ നടക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പരിഹസിച്ചു.

തന്നെ കോണ്‍ഗ്രസുകാരനാക്കിയത് സുര്‍ജിത് ആണ്. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ വികസനനയങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതങ്ങളോടുള്ള സിപിഎമ്മിന്റെ കാഴ്ചപ്പാട് ശരിയല്ല. പ്രസംഗത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളായ സോണിയാ ഗാന്ധിയുടെയും മന്‍മോഹന്‍ സിങിന്റെയും പ്രവര്‍ത്തന മികവിനെ പ്രശംസിയ്ക്കാനും കുട്ടി മറന്നില്ല.

മന്‍മോഹന് കീഴില്‍ ഇന്ത്യ സൂപ്പര്‍ ശക്തിയായി മാറി. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് മുന്പ് ആണവ കരാറിനെ എതിര്‍ത്ത നിലപാട് തെറ്റാണെന്ന് സിപിഎം സമ്മതിയ്ക്കേണ്ടി വരുമെന്നും അബ്ദുള്ളക്കുട്ടി പറ‍ഞ്ഞു.

കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നതിനു മുന്നോടിയായി അബ്‌ദുള്ളക്കുട്ടി ചൊവ്വാഴ്ച ലോക്സഭാംഗത്വം രാജി വെച്ചിരുന്നു. മാര്‍ച്ച് ഏഴിനായിരുന്നു അബ്‌ദുള്ളക്കുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ അബ്‌ദുള്ളക്കുട്ടി യുഡിഎഫിനു വേണ്ടി സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X