എല്‍ഡിഎഫ് വഴിയന്പലമല്ല: പിണറായി
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളിന് ഇനി ഇടതുമുന്നണിയില്‍ സ്ഥാനമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കാണുന്നവര്‍ക്കൊക്കെ കയറിവരാന്‍ എല്‍ഡിഎഫ് വഴിയമ്പലമല്ലെന്നും അദ്ദേഹം പറഞ്ഞു.
വീരേന്ദ്രകുമാറും കൂട്ടരും എല്‍ഡിഎഫില്‍ ഇല്ലെന്നാണോ താങ്കള്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറ്റെന്താണ് ഇതിന്റെ അര്‍ത്ഥമെന്ന മറുചോദ്യമായിരുന്നു പിണറായിയുടെ മറുപടി.
വീരനും കൂട്ടര്‍ക്കും അവരെ നന്നായി ക്ഷണിച്ചുകൊണ്ടിരിക്കുന്നവരുടെ അടുത്തേയ്‌ക്കുതന്നെ പോകാം. ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഇവിടെ ഇനി സ്ഥാനമില്ല. അക്കൂട്ടരെ ദള്‍ ആയി അംഗീകരിക്കാനോ മാന്യത നല്‍കി സ്വീകരിക്കാനോ കഴിയില്ല.
ദളിന്റെ മന്ത്രിയെ നിശ്ചയിക്കേണ്ടത്. അവര്‍ തന്നെയാണ് പക്ഷേ അവരിലെ വിമതരെ പരിഗണിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ വിഎസും താനും പറഞ്ഞതില്‍ വ്യത്യാസമില്ല- പിണറായി വ്യക്തമാക്കി.
ദേവ ഗൗഡയാണ് ദളിന് നേതൃത്വം നല്‍കുന്നത്. മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം വരേണ്ടതും അവിടെനിന്നാണ്. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്നല്ല. വിഎസ് ചൂണ്ടിക്കാണിച്ചത് ഇക്കാര്യമാണ്- അദ്ദേഹം പറഞ്ഞു.
വിപ്പിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏതാണ് യഥാര്‍ത്ഥ ദള്‍ എന്നത് പുറത്തുവരട്ടെയെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഇടതുമുന്നണിയുടെ വോട്ട് ചോര്‍ന്നു എന്ന റിപ്പോര്‍ട്ട് പാര്‍ട്ടിയ്‌ക്കകത്ത് വന്നിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ അനുഭവത്തില്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്‌തിട്ടുണ്ട്. ഫലം വന്നുകഴിഞ്ഞേ അവലോകനമുണ്ടാകൂയെന്നും പിണറായി അറിയിച്ചു.
വിജയന് ഹിഡന്‍ അജണ്ട: വീരേന്ദ്രകുമാര്‍
ഇതേസമയം ജനതാദളിന്റെ കാര്യത്തില്‍ പിണറായി വിജയന് ഹിഡന്‍ അജണ്ടയുണ്ടെന്ന് വീരേന്ദ്രകുമാര്‍ കോഴിക്കോട്ട് ആരോപിച്ചു. മന്ത്രിയെ തീരുമാനിക്കുന്നത് ജനതാദള്‍ ആണെന്ന പിണറായിയുടെ പ്രസ്‌താവന തെളിയിക്കുന്നത് അതാണെന്നും ദളിനെ ഇടതുമുന്നണിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ദളിന്റെ നിലപാട് സംബന്ധിച്ച് അഖിലേന്ത്യാ പ്രസിഡന്റ് ദേവ ഗൗഡ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കത്ത് നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത്. വിഎസാണ്. കേരളത്തില്‍ പാര്‍ട്ടി തീരുമാനിക്കേണ്ട അന്തിമ നയം സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications