ഒബാമയ്ക്ക് പന്നിപ്പനിയില്ലെന്ന് വൈറ്റ്ഹൗസ്
വാഷിങ്ടണ്‍: മെക്സിക്കോ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് പന്നിപ്പനി ബാധിച്ചെന്ന റിപ്പോര്‍ട്ട് വൈറ്റ്ഹൗസ് നിഷേധിച്ചു.
ഒബാമയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചില മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
മെക്സിക്കോ സന്ദര്‍ശനത്തിനിടെ ഒബാമയ്ക്ക് പന്നിപ്പനി പകര്‍ന്നിട്ടുണ്ടെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. സന്ദര്‍ശനത്തിനിടെ മെക്സിക്കോ നാഷണല്‍ മ്യൂസിയം ഓഫ് ആന്ത്രോപ്പോളജി ഡയറക്ടര്‍ ഫെലിപ് സോളിസുമായി ഒബാമ കൂടിക്കാഴ്ച നടത്തിയിരുന്നു.
പിന്നീട് സോളിസ് മരിച്ചതിനെത്തുടര്‍ന്നാണ് ഒബാമയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ വന്നത്. ഏപ്രില്‍ 16,17 തിയ്യതികളിലായിരുന്നു ഒബാമ മെക്സിക്കോ സന്ദര്‍ശിച്ചത്.
ഒബാമയുടെ സന്ദര്‍ശനം കഴിഞ്ഞ് കുറച്ചു ദിവസത്തിനകം സോളിസിന് പന്നിപ്പനി ബാധിച്ച് മരിച്ചതായും സളിസില് നിന്നും ഒബാമയ്ക്ക് പനി പകര്ന്നിട്ടുണ്ടെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സോളിസ് മരിച്ചത് ഹൃദ്രോഗം മൂലമാണെന്ന് മെക്സിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഒബാമയ്ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും ഇല്ലെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്സ് ആണ് അറിയിച്ചത്.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications