Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യ ഭൂഖണ്ഡത്തിലും പന്നിപ്പനി

ഹോങ്കോങ്‌: യൂറോപ്പിലും അമേരിക്കയിലും പടര്‍ന്നു പിടിച്ച പന്നിപ്പനി ഏഷ്യയിലേയ്‌ക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്‌. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഹോങ്കോങിലാണ്‌ ആദ്യ പന്നിപ്പനിബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

ഹോങ്കോങ്ങിലെ ഒരു ഹോട്ടലിലെ താമസക്കാരനാണ്‌ രോഗബാധ കണ്ടെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ ഹോട്ടലില്‍ താമസിച്ചിരുന്ന 200ല്‍ അധികം അതിഥികളെയും നൂറോളം ജീവനക്കാരെയും കരുതല്‍ നടപടിയെന്ന നിലയില്‍ ഏഴ്‌ ദിവസത്തേയ്‌ക്ക്‌ തടഞ്ഞുവച്ചു.

ഹോട്ടലിലെ ടാക്‌സി ഡ്രൈവര്‍മാരോടും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. രോഗബാധ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. പരിശോധനയില്‍ വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇയാള്‍ മെക്‌സിക്കോയില്‍ നിന്നും ഷാങ്‌ഹായ്‌ വഴിയാണ്‌ ഹോങ്കോങ്ങില്‍ എത്തിയതെന്ന്‌ അധികൃതര്‍ അറിയിച്ചു.

ഇതിനിടെ ബ്രിട്ടനിലും ഫ്രാന്‍സിലും പന്നിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഫ്രാന്‍സില്‍ രണ്ടുപേര്‍ക്ക്‌ പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. രോഗമുണ്ടെന്ന്‌ സംശയിക്കുന്ന മറ്റൊരാള്‍ നിരീക്ഷണത്തിലാണ്‌. പനിയെത്തുടര്‍ന്ന്‌ ടെക്‌സാസിലെ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേയ്‌ക്ക്‌ അടച്ചു.

ദക്ഷിണ കൊറിയയിലും രോഗബാധ സ്ഥിരീകരിച്ചു. മെക്‌സിക്കോയില്‍ നിന്നും അടുത്തിടെ മടങ്ങിയെത്തിയ മധ്യവയസ്‌കയിലാണ്‌ രോഗബാധ സ്ഥിരീകരിച്ചത്‌. ഇതുവരെ 16 രാജ്യങ്ങളില്‍ പന്നിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ലോകം പന്നിപ്പനി ഭീതിയിലിരിക്കെ രോഗം പരത്തുന്ന വൈറസിനെ ലോകാരോഗ്യ സംഘടന എച്ച്‌ വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ളുവന്‍സ എന്ന്‌ നാമകരണം ചെയ്‌തിട്ടുണ്ട്‌. സാര്‍സ്‌ വൈറസ്‌, പക്ഷിപ്പനി വൈറസ്‌ എന്നിവയുടെ അത്ര മാരകമല്ല പന്നിപ്പനി വൈറസ്‌ എന്ന്‌ മെക്‌സിക്കോയിലെ ആരോഗ്യവിദഗ്‌ധര്‍ പറയന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+