മാനഭംഗത്തിന്റെ നിര്‍വ്വചനം മാറ്റണം: കോടതി
ദില്ലി: സ്‌ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകളുടെ കാര്യത്തില്‍ നിയമങ്ങള്‍ കണിശമാക്കണമെന്ന് ദില്ലി ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കര്‍ശന നിയമത്തിന്റെ അഭാവത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് ശിക്ഷലഭിക്കാത്ത സാഹചര്യത്തിലാണ് നിയമകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി നിയമപരിഷ്‌കരണത്തിന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ബലാല്‍സംഗത്തിന്റെ പരിധിയിലേയ്‌ക്ക് ഡിജിറ്റല്‍ റേപ്പും കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ക്രിമിനല്‍ നിയമം ഡിജിറ്റല്‍ റേപ്പിനെ(ഇരയുടെ സ്വകാര്യഭാഗങ്ങളില്‍ സ്‌പര്‍ശിക്കുന്നതും മറ്റും) ഹീനമായ കുറ്റകൃത്യമായി കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
1996ല്‍ 5വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേില്‍ കീഴ്‌ക്കോടതി കുറ്റക്കാരനാണെന്ന് കമ്‌ടെത്തിയ 54കാരന്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ലൈംഗിക പീഡനങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുകയും മാനഭംഗത്തെ പുനര്‍നിര്‍വ്വചിക്കുകയും വേണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications