ലാവലിന്‍: മന്ത്രിസഭ തീരുമാനമെടുക്കും
തിരുവനന്തപുരം: ലാവലിന്‍ കേസില്‍് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശമനുസരിച്ച് മന്ത്രിസഭയില്‍ നിലപാട് സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
എസ്‌എന്‍സി ലാവലിന്‍ കേസില്‍ സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് സര്‍ക്കാറിന് നിയമോപദേശം നല്‍കിയത്.
ഇതായിരുന്നു ഞായറാഴ്‌ച നടന്ന യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിണറായിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് മന്ത്രിസഭയായിരിക്കുമെന്ന് യോഗം കഴിഞ്ഞ് ദില്ലിയ്‌ക്ക് മടങ്ങുന്നതിനിടെ കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എജിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടെന്ന തീരുമാനം അടുത്ത മന്ത്രിസഭായോഗം തന്നെ ഗവര്‍ണറെ അറിയിക്കണമെന്ന നിലപാടായിരിക്കും സ്വീകരിക്കുക.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാട് നിര്‍ണായകമായിരിക്കുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. എന്നാല്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ എജിയുടെ നിയമോപദേശം ശരിവയ്‌ക്കാനുള്ള നിര്‍ദ്ദേശത്തോട് വിഎസ് എതിര്‍പ്പു പ്രകടിപ്പിച്ചതായുള്ള സൂചനകളൊന്നുമില്ല.












Click it and Unblock the Notifications