സത്യം രാജുവിനെതിരെ വീണ്ടും കേസ്
ദില്ലി: സത്യം കമ്പ്യൂട്ടേഴ്‌സിന്റെ സ്ഥാപന ചെയര്‍മാനും സത്യം സാമ്പത്തികത്തട്ടിപ്പു കേസിലെ മുഖ്യ പ്രതിയുമായ ബി രാമലിംഗരാജുവിനെതിരെ ഒരു കേസുകൂടി ചുമത്താന്‍ സാധ്യത.
കമ്പനിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനാണിത്. തെളിവു നശിപ്പിക്കല്‍ കുറ്റം കൂടി രാജുവിനുമേല്‍ ചുമത്താന്‍ സാധ്യതയുണ്ടെന്നകാര്യം സിബിഐ ആണ് വെളിപ്പെടുത്തിയത്.
കോടികളുടെ തട്ടിപ്പ് പുറത്തുവന്നയുടന്‍ വ്യാജമായുണ്ടാക്കിയ ബില്ലുകളും മറ്റു രേഖകളും രാജു നശിപ്പിച്ചതായി സിബിഐയ്‌ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകളെല്ലാം രാജുവിന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടറിലാണത്രേ നിര്‍മ്മിച്ചത്.
അഴിമതി പുറത്തുവന്നയുടന്‍ പങ്കാളികളുമായി ഗൂഡാലോചന നടത്തിയാണ് തെളിവുകള്‍ നശിപ്പിച്ചത്. കമ്പനി സാമ്പത്തികമായി തകരുകയാണെന്ന ബോധ്യത്തോടെയാണ് രാജു ഇത് ചെയ്‌തതെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
പലിശയിനത്തില്‍ കമ്പനിയ്‌ക്കു ലഭിക്കേണ്ട 742 കോടി രൂപയ്‌ക്കു പകരം 375കോടി രൂപ രേഖകളില്‍ ചേര്‍ക്കാനാണ് രാജു വ്യാജബില്ലുകള്‍ ചമച്ചത്.












Click it and Unblock the Notifications