കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിചാരണ നേരിടണം: വീരന്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ ജനതാദള്‍ എസ്‌ സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ ചുമതലപ്പെടുത്തി. പാര്‍ട്ടി നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും നേര്‍ക്ക്‌ സിപിഎം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ 12ന്‌ കോഴിക്കോട്‌ ധര്‍ണ നടത്താനും യോഗത്തില്‍ തീരുമാനമായി.

മുന്‍മന്ത്രി എന്‍എം ജോസഫുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ്‌ നടപടിയുണ്ടാവുക. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ അനുകൂല നിലപാട്‌ സ്വീകരിച്ച സികെ ഗോപി, ഗംഗാധരന്‍ നാടാര്‍, മുഹമ്മദ്‌ ഷാ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാവും.

ലാവലിന്‍ കേസില്‍ പിണായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‌കേണ്ടെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ നിയമോപദേശം നല്‌കിയതിനെതിരെ യോഗം പ്രമേയം പാസാക്കി. ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിചാരണ നേരിടുകയാണ്‌ വേണ്‌ടതെന്ന്‌ വീരേന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം, ദളിന്റെ യുഡിഎഫ്‌ പ്രവേശനം അധികം വൈകില്ലെന്നാണ്‌ സൂചന. തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പുറത്തു വന്നതിന്‌ ശേഷം മെയ്‌ 21, 22 തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇത്‌ സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

അതിനിടെ ജനതാദള്‍ നേതൃത്വവുമായി ഇടഞ്ഞു നില്‌ക്കുന്ന മാത്യു ടി തോമസ്‌, ജോസ്‌ തെറ്റയില്‍ എന്നിവരോട്‌ സ്വീകരിയ്‌ക്കേണ്ട സമീപനത്തെക്കുറിച്ച്‌ യോഗത്തില്‍ തീരുമാനമായില്ല. ഇവര്‍ രണ്ടു പേരുമൊഴിച്ച്‌ വീരേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റു മൂന്ന്‌ എംഎല്‍എമാരും പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X