ലോക്‌സഭാ സമ്മേളനം ജൂണ്‍ ഒന്നിന് തുടങ്ങും
ദില്ലി: വെള്ളിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത ആറു മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. എകെ ആന്റണി പ്രതിരോധമന്ത്രിയായി തുടരും. മുന്‍ മന്ത്രിസഭയില്‍ വിദേശകാര്യം കൈകാര്യം ചെയ്‌ത പ്രണബ് മുഖര്‍ജി ഇത്തവണ ധനവകുപ്പിന്റെ ചുമതലയിലാണ്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്‌ണയെയാണ് വിദേശകാര്യമന്ത്രിയായി നിയമിച്ചിരിക്കുന്നത്. പി ചിദംബരം ആഭ്യന്തരവകുപ്പില്‍ തുടരും. കൃഷി, സിവില്‍ സപ്ലൈസ് മന്ത്രിയായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തുടരും.
ശനിയാഴ്‌ച ഉച്ചയ്‌ക്കുചേര്‍ന്ന പ്രഥമ മന്ത്രിസഭായോഗത്തിലാണ് വകുപ്പുകള്‍ തീരുമാനിച്ചത്. പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ ഒന്നിന് തുടങ്ങാനും യോഗത്തില്‍ തീരുമാനമായി. പതിനഞ്ചാം ലോക്‌സഭയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് സമ്മേളനത്തിലെ പ്രധാന കാര്യപരിപാടി.
ജൂണ്‍ ഒന്ന്, രണ്ട് തിയതികളില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. ജൂണ്‍ മൂന്നിന് പുതിയ ലോക്‌സഭാ സ്‌പീക്കറെ തിരഞ്ഞെടുക്കും. ജൂണ്‍ നാലിന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും.
ജൂണ്‍ എട്ട്, ഒന്‍പത് ദിവസങ്ങളില്‍ നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. എട്ട് ദിവസത്തെ സമ്മേളനത്തിന് ശേഷം ജൂണ്‍ ഒന്‍പതിന് സഭ പിരിയും. ജൂലായ് 31ന് ബജറ്റ് അവതരിപ്പിക്കുമെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.












Click it and Unblock the Notifications