Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര കൊറിയ ആണവപരീക്ഷണം നടത്തി

സിയോള്‍ : അന്താരാഷ്ടതലത്തില്‍ ഉയര്‍ന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തി.

പരീക്ഷണം വിജയകരമായിരുന്നുവെന്ന് കൊറിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതു രണ്ടാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത് . ഭൂമിക്കടിയിലാണ് പരീക്ഷണം നടത്തിയത്. മൂന്ന് വര്‍ഷം മുന്പ് രാജ്യം പരീക്ഷിച്ച ആണവ ബോംബിനെക്കാള്‍ ശക്തിയാണുള്ളതാണെന്ന് ഇതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു.

ശാസ്ത്രജ്ഞന്‍മാരുടേയും സാങ്കേതിക വിദഗ്ധരുടേയും ഉപദേശം അനുസരിച്ചാണ് പരീക്ഷണം നടത്തിയതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവശേഷി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പരീക്ഷണം നടത്തിയതെന്നും ഏജന്‍സി റിപ്പോര്‍ട്ടിലുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ ജപ്പാനും ദക്ഷിണ കൊറിയയും അടിയന്തര യോഗം വിളിച്ചു. എന്നാല്‍ പരീക്ഷണം നടത്തിയതായി അറിവില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.

ഉത്തരകൊറിയന്‍ അതിര്‍ത്തിയ്ക്ക് സമീപമുള്ള നഗരമായ കില്‍ജുവില്‍ ഭൂചലനം ഉണ്ടായതായി ദക്ഷിണ കൊറിയന്‍ അധികൃതര്‍ പറഞ്ഞു. പരീക്ഷണം സംബന്ധിച്ച വാര്‍ത്തകള്‍ നിരാശാജനകമാണെന്നു യൂറോപ്യന്‍ യൂനിയന്‍ പറഞ്ഞു.

ആണവ പരീക്ഷണ വിജയം രാജ്യത്തെ ജനങ്ങള്‍ക്കും സൈനികര്‍ക്കും സമര്‍പ്പിക്കുന്നതായി വടക്കന്‍ കൊറിയ അറിയിച്ചു. ഏപ്രില്‍ അഞ്ചിന് വടക്കന്‍ കൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം നടത്തിരുന്നു. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് കൊറിയ പരീക്ഷണം നടത്തിയത്. പരീക്ഷണത്തെത്തുടര്‍ന്ന് യുഎന്‍ വടക്കന്‍ കൊറിയക്ക് മേല്‍ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഇത് നിലനില്ക്കെയാണ് ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+