Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാജയകാരണം വിഎസ്‌: പിണറായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയ്‌ക്ക്‌ കാരണം മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ സമീപനങ്ങളാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ അവലോകനത്തിനായി.

ഞായറാഴ്‌ച തുടങ്ങിയ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചര്‍ച്ചയ്‌ക്കായി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ്‌ വിഎസിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്‌. വിവിധ ജില്ലാ കമ്മിറ്റികളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ടാണ്‌ പിണറായി അവതരിപ്പിച്ചത്‌.

ഈ റിപ്പോര്‍ട്ടിന്മേല്‍ സെക്രട്ടേറിയറ്റ്‌ ചര്‍ച്ച നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ചൊവ്വാഴ്‌ച ചേരുന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും വിഎസിനെ കുറ്റപ്പെടുത്തുന്നതിനൊപ്പംതന്നെ ലാവലിന്‍ കേസ്‌ സംബന്ധിച്ച പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിച്ചില്ലെന്നും പറയുന്നുണ്ട്‌.

എന്നാല്‍ കേസ്‌ സംബന്ധിച്ച്‌ വിഎസ്‌ നടത്തിയ പ്രസ്‌താവനകളും അദ്ദേഹത്തിന്റെ പ്രതികരണങ്ങളും പാര്‍ട്ടിയെ വിഷമത്തിലാക്കുകയും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്‌തിട്ടുണ്ടെന്നും ചൂണ്ടിക്കാണിയ്‌ക്കുന്നു. റിപ്പോര്‍ട്ടില്‍ വിഎസ്‌ രാജിവയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല.

അതുപോലെതന്നെ പിഡിപി ബന്ധവും പരാജയകാരണമായി വിലയിരുത്തിയിട്ടില്ല. റിപ്പോര്‍ട്ടിനെ അധികരിച്ച്‌ നടന്ന ചര്‍ച്ചയില്‍ വിഎസിനെതിരെ കടുത്ത വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌. സെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ തുടക്കത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച പൊളിറ്റ്‌ ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍ അവതരിപ്പിച്ചു.

ദേശീയതലത്തല്‍ മൂന്നാം മുന്നണിയ്‌ക്ക്‌ വിശ്വാസ്യത സൃഷ്ടിക്കാനാകാതെ പോയതാണ്‌ പാരാജയകാരണമായി പ്രകാശ്‌ കാരാട്ട്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+