ആയുധ ഇടപാട് രമേഷ് നമ്പ്യാരെ അറസ്റ്റു ചെയ്‌തു
ദില്ലി: ഇസ്രായേലുമായുള്ള ആയുധ ഇടപാടുകളിലെ ഇടനിലക്കാരനും എയര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജരുമായ രമേഷ് നമ്പ്യാരെ സിബിഐ അറസ്റ്റു ചെയ്‌തു.
കൊല്‍ക്കത്തയിലെ യുദ്ധോപകരണ നിര്‍മാണശാല മുന്‍ ഡയറക്ടര്‍ ജനറല്‍ സുദീപ്‌ത ഘോഷിനെ ആയുധ ഇടപാടില്‍ സഹായിക്കാന്‍ കൂട്ടുനിന്നതിനാണ് രമേഷിനെ അറസ്‌റ്റു ചെയ്‌തതെന്ന് സിബിഐ വ്യക്തമാക്കി. കേസില്‍ ഇതുവരെ അറസ്റ്റിലായ അഞ്ചു പേരില്‍ നിന്ന് മൂന്ന് കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്.
മെയ് 19 മുതല്‍ ഒട്ടേറെ തവണ ചോദ്യം ചെയ്‌തതില്‍ നിന്ന് രമേഷ് നമ്പ്യാരുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
അറസ്‌റ്റിലാകുമ്പോള്‍ രമേഷിന്റെ പക്കല്‍ ഉണ്ടായിരുന്ന 1,29,000 രൂപ പിടിച്ചെടുത്തതായി സിബിഐ അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ കണ്ണപ്പുരം സ്വദേശിയായ രമേഷിന്റെ ദില്ലിയിലുള്ള വീട്ടില്‍ 19ന് നടത്തിയ റെയ്‌ഡില്‍ 22.97 ലക്ഷം രൂപയും സുദീപ്‌താ ഘോഷിന്റെ പേരിലുള്ള 9,99,997 ഡോളറിന്റെ അക്കൗണ്ട് രേഖകളും പിടിച്ചെടുത്തിരുന്നു.
ആയുധ ഇടപാടുകളില്‍ കോഴയായി ലഭിച്ച പണം ഹവാലയായി ഇന്ത്യയില്‍ എത്തിയ്‌ക്കാന്‍ ഇടനിലക്കാരനായി നിന്നു, ഇടപാടുകളില്‍ ലഭിച്ച കോഴയുടെ പങ്ക് പറ്റി എന്നീ കുറ്റങ്ങളാണ് നമ്പ്യാരുടെ പേരില്‍ സിബിഐ ചുമത്തിയിട്ടുള്ളതെന്ന് അറിയുന്നു.












Click it and Unblock the Notifications