കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയകാരണം ഐക്യമില്ലായ്‌മ : പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടിയിലെ ഐക്യമില്ലായ്‌മയും ഇടതുമുന്നണിയിലെ തര്‍ക്കവുമാണ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

തിരഞ്ഞെടുപ്പ്‌ പരാജയം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ലെനിനിസ്റ്റ്‌ സംഘടനാതത്വങ്ങള്‍ ലംഘിക്കപ്പെട്ടത്‌ ജനങ്ങളില്‍ അവമതിയ്‌ക്ക്‌ ഇടയാക്കി. ജനതാദളിലെ ഒരു വിഭാഗം മുന്നണിയില്‍ നിന്നും വിട്ടുപോയി. ഒരു വിഭാഗം ഇപ്പോഴും മുന്നണിയില്‍ ഉറച്ചുനില്‍ക്കുകയാണ്‌. ഇവര്‍ മുന്നണിയില്‍ തുടരും- അദ്ദേഹം പറഞ്ഞു.

സര്‍ക്കാറുമായി ബന്ധപ്പെട്ട്‌ ഓരോ ഘട്ടത്തിലും ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഭരണനേട്ടം ജനങ്ങളില്‍ എത്തിക്കുന്നതിന്‌ തടസ്സമായി. വിമോചനസമരത്തിന്‌ ശേഷം ഇടതുപക്ഷത്തിനുനേരെ ഉയര്‍ന്ന ഏറ്റവും ശക്തമായ കടന്നാക്രമണമായിരുന്നു ഇത്തവണത്തേത്‌. ഒരു വിഭാഗം മാധ്യമങ്ങല്‍ പാര്‍ട്ടിയ്‌ക്കെതിരെ പ്രചാരണം നടത്തി പാര്‍ട്ടിയെക്കുറിച്ച്‌ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചു- പിണറായി ആരോപിച്ചു.

പിഡിപി മുന്നണിയെ സഹായിച്ചത്‌ വലിയ വിവാദമാക്കാന്‍ യിഡിഎഫ്‌ ശ്രമിച്ചു. അതില്‍ അവര്‍ വിജയിച്ചു. ക്രൈസ്‌തവ സമുദായങ്ങള്‍ എല്‍ഡിഎഫില്‍ നിന്നകന്നു. ഇതെല്ലാം കണക്കിലെടുത്ത്‌ മതന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള സ്വാധീനം വര്‍ധിപ്പിക്കും. ക്രൈസ്‌തവരുടെ ആശങ്കകള്‍ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കും- അദ്ദേഹം വ്യക്തമാക്കി.

പൊളിറ്റ്‌ബ്യറോയില്‍ എന്റെ സഹപ്രവര്‍ത്തകനായ വി.എസ്‌ അച്യുതാനന്ദന്‍ എനിക്കെതിരെ നിലപാട്‌ സ്വീകരിച്ചിട്ടില്ല. കോഴിക്കോട്‌ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഫാരിസ്‌ അബൂബക്കറിന്റെ ആളാണെന്ന്‌ ആരോപണമുണ്ടായി. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട്‌ അവിടത്തെ ഇടത്‌ സ്ഥാനാര്‍ത്ഥി നേടിയിട്ടുണ്ട്‌.

എങ്കിലും ഈ പരാജയം പാര്‍ട്ടി പ്രാധാന്യത്തോടെ പരിശോധിക്കും. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുണ്ടായ പോരായ്‌മകള്‍ പാര്‍ട്ടി പരിഹരിക്കും. അല്ലാതെ ഇതിന്റെ പേരില്‍ മന്ത്രിസഭ അഴിച്ചുപണിയാന്‍ പദ്ധതിയില്ല- പിണറായി വ്യക്തമാക്കി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X