ഗോവയില്‍ സഞ്ചാരികള്‍ക്ക് പൊലീസിന്റെ പീഡനം
പനജി: മുംബൈയില്‍ നിന്നും ഗോവയിലെത്തിയ വിനോദസഞ്ചാര സംഘത്തിന് പൊലീസിന്റെ വക പീഡനം. ഗോവയില്‍ വിനോദസഞ്ചാരികള്‍ സുരക്ഷിതരായിരിക്കുമെന്ന ഗോവ ആഭ്യന്തരമന്ത്രി രവി നായികിന്റെ പ്രസ്‌താവന വന്ന് മണിക്കൂറുകള്‍ക്കകമാണ് പൊലീസിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.
രണ്ട് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് മുംബൈയില്‍ നിന്നും ഗോവ സന്ദര്‍ശനത്തിനായി എത്തിയത്. ഇവരുടെ കൂട്ടത്തില്‍ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളമുണ്ട്. രാത്രിയില്‍ പൊലീസുകാര്‍ തങ്ങളെ തടഞ്ഞ് മാനസികമായി പീഡിപ്പക്കുകയായിരുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
വ്യഭിചാരക്കുറ്റം ആരോപിച്ച് പൊലീസ് തങ്ങളെ രണ്ടുദിവസം തടഞ്ഞുവച്ചതായി ഇവര്‍ ആരോപിക്കുന്നു. സംഘത്തിലെ പെണ്‍കുട്ടികള്‍ ലൈംഗികത്തൊഴിലാളികളാണെന്നായിരുന്നുവത്രേ പൊലീസിന്റെ ആരോപണം.
തങ്ങളുടെ വീട്ടില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാര്‍ അത് കണക്കിലെടുത്തില്ലെന്നും ഇവര്‍ പറയന്നു. താമസിച്ചിരുന്ന താജ് ഹോട്ടലിലെ ബില്‍ കാണിച്ചിട്ടും പൊലീസ് അത് വിശ്വസിച്ചില്ലത്രേ.
ഒടുവില്‍ രണ്ടുതവണ കൈക്കൂലി നല്‍കിയശേഷമാണത്രേ പൊലീസ് ഇവരെ വിട്ടയച്ചത്. ആദ്യ ദിവസം 1000 രൂപയും രണ്ടാം ദിവസം 500 രൂപയും കൈക്കൂലിയായി നല്‍കിയെന്നാണ് സംഘം പറയുന്നത്. ഇവര്‍ ഞായറാഴ്‌ച ഗോവ വിടും.












Click it and Unblock the Notifications