കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും മോശം ഇന്ത്യന്‍ സിവില്‍സര്‍വ്വീസ്‌

  • By Staff
Google Oneindia Malayalam News

ദില്ലി: ഏഷ്യന്‍ രാജ്യങ്ങളില്‍ വച്ചേറ്റവും കഴിവുകുറഞ്ഞ സിവില്‍ സര്‍വ്വീസുകാര്‍ ഇന്ത്യയിലാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌.

ഹോങ്കോങ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ ആന്റ്‌ ഇക്കണോമിക്കല്‍ റിസ്‌ക്‌ കണ്‍സള്‍ട്ടന്‍സി(പെര്‍ക്‌) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്‌ കഴിവുകെട്ടതാണെന്ന്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്‌ എന്നാല്‍ ശ്വാസം മുട്ടുന്ന അനുഭവമാണെന്നും ഇവിടുത്തെ ഉദ്യോഗസ്ഥരുമൊത്ത്‌ ജോലിച്യെയുന്നത്‌ വേദനാജനകമായ അനുഭവമാണെന്നും കാര്യങ്ങള്‍ ഒച്ചിഴയുന്നതുപോലെയാണ്‌ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ സിവില്‍ സര്‍വ്വീസ്‌ ഉദ്യോഗസ്ഥര്‍ സ്വന്തം അധികാരം ആസ്വദിക്കുന്നവരാണ്‌. തങ്ങളെയോ തങ്ങളുടെ നിലവിലുള്ള ജോലിയുടെ ശൈലിയെയോ ബാധിക്കുന്ന ഒരു വികസന കാര്യത്തിലും ഇവര്‍ അനുകൂലമനോഭാവം കാണിക്കുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

സര്‍വ്വേ റിപ്പോര്‍ട്ട്‌ പ്രകാരം ഏറ്റവും മികച്ച സിവില്‍ സര്‍വ്വീസ്‌ സിംഗപ്പൂരിലേതാണ്‌. എന്നാല്‍ വിപരീത സാഹചര്യങ്ങളെ നേരിടുന്നതില്‍ ഇവര്‍ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം സ്ഥാനം ഹോങ്കോങിനാണ്‌.

ആഭ്യന്തര പ്രശ്‌നങ്ങളുള്ള തായ്‌ലാന്റിലെ സിവില്‍സര്‍വ്വീസും മികച്ച പ്രകടനമാണ്‌ കാഴ്‌ചവയ്‌ക്കുന്നതെന്നും സര്‍വ്വേയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ചൈന പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്‌. പന്ത്രണ്ട്‌ ഏഷ്യന്‍ രാജ്യങ്ങളിലാണ്‌ പെര്‍ക്‌ സര്‍വ്വേ നടത്തിയത്‌. ഇതിന്‌ മുമ്പ്‌ 2007ല്‍ പെര്‍ക്ക്‌ ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X