Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനോട്‌ പിണങ്ങി മന്ത്രിമാര്‍ രാജിയ്‌ക്ക്‌

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പാര്‍ട്ടി നിലപാടിന്‌ വിരുദ്ധമായ നിലപാടെടുത്ത മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനൊപ്പം തുടരാന്‍ കഴിയില്ലെന്ന്‌ മന്ത്രിമാര്‍.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള പിണറായി പക്ഷത്തെ ഒരു കൂട്ടം മന്ത്രിമാരാണ്‌ സിപിഎം നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചത്‌. കേസില്‍ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയെ വിഎസ്‌ ന്യായീകരിച്ചതോടെയാണ്‌ മന്ത്രിമാര്‍ ഇടഞ്ഞത്‌.

പിണറായിയെ നേരില്‍ക്കണ്ടാണ്‌ മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിച്ചത്‌. അതേസമയം പൊളിറ്റ്‌ ബ്യൂറോ യോഗത്തിലെ ചര്‍ച്ചയ്‌ക്കും തീരുമാനത്തിനും ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാമെന്ന കണക്കുകൂട്ടലിലാണ്‌ വിഎസ.്‌ വിട്ടുവീഴ്‌ചാ സമീപനം സ്വീകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ്‌ അദ്ദേഹം.

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും പിബി അംഗം എസ്‌ രാമചന്ദ്രന്‍പിള്ളയും ബുധനാഴ്‌ചയും വിഎസുമായി ഫോണില്‍ ബന്ധപ്പെട്ടതായി സൂചനയുണ്ട്‌. സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ സീനിയര്‍ പൊളിറ്റ്‌ ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രിയ്‌ക്കെതിരെ പാര്‍ട്ടി മന്ത്രിമാര്‍ രംഗത്തെത്തുന്നത്‌.

പാര്‍ട്ടി ഒരു നിലപാടും മുഖ്യമന്ത്രി മറ്റൊരു നിലപാടുമായി നില്‍ക്കുന്ന സാഹചര്യത്തില്‍ അപമാനിതരായി മന്ത്രിക്കസേരയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന പൊതുനിലപാടാണ്‌ സ്വീകരിക്കാനായിരുന്നു മന്ത്രിമാരുടെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചറിയില്ലെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌ ദില്ലിയില്‍ പ്രതികരിച്ചത്‌.

ഈ തീരുമാനം കേന്ദ്രനേതൃത്വത്തെയും കുഴക്കുമെന്നുറപ്പാണ്‌. ഇതോടെ മുഖ്യമന്ത്രിയ്‌ക്കെതിരെ നടപടിസ്വീകരിക്കാതെ പറ്റില്ലെന്ന അവസ്ഥയിലാവും കേന്ദ്ര നേതൃത്വവും ചെന്നെത്തുക.

വെള്ളിയാഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കുറ്റപത്ര രൂപേണ ആക്രമണം അഴിച്ചുവിടാനാണ്‌ തീരുമാനം. കഴിവതും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാ സെക്രട്ടേറിയറ്റ്‌ അംഗങ്ങളെയും പിണറായി പക്ഷം യോഗത്തില്‍ പങ്കെടുപ്പിക്കും. വിഎസ്‌ പക്ഷവും വ്യക്തമായ നിലപാടുകളും ആരോപണങ്ങളുമായിട്ടായിരിക്കും യോഗത്തിനെത്തുക എന്ന്‌ വ്യക്തമാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+