Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ ഭരണഘടന ലംഘിച്ചു: ജയരാജന്‍

തിരുവനന്തപുരം: സര്‍ക്കാറിന്റെ തീരുമാനം മറികടന്ന്‌ ഭരണഘടനാ ലംഘനം നടത്തിയ ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായ്‌ സ്‌ഥാനമൊഴിയണമെന്ന്‌ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ പിണയാളായി പ്രവര്‍ത്തിക്കുകയാണ്‌ ഗവര്‍ണര്‍ എന്ന്‌ അദ്ദേഹം ആരോപിച്ചു. ഉമ്മന്‍ചാണ്ടി എഴുതിക്കൊടുത്തത്‌ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎസ്‌ഐയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാജ്‌ഭവന്‍ മാര്‍ച്ച്‌ ഉത്‌ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.

ഗവര്‍ണറുടെ നടപടി ഏകാധിപത്യപരമാണ്‌. മന്ത്രിസഭയുെട തീരുമാനം ലംഘിക്കാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമില്ല. കേസില്‍ പിണറായി വിജയനെ പ്രതിയാക്കി സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌.

ഇതിന്‌ മാധ്യമങ്ങളുടെ പിന്തുണയോടെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ശ്രമിക്കുന്നു. സാമ്രാജ്യത്വശക്തികള്‍ വന്‍തോതിലാണ്‌ ഇതിനായി പണമൊഴുക്കുന്നത്‌.

സിബിഐയ്‌ക്ക്‌ വിശ്വാസ്യത ഇല്ലാതായിരിക്കുന്നു. സോണിയ ഗാന്ധി നിയമിച്ചയാളാണ്‌ സിബിഐ ഡയക്ടറായിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+