പന്നിപ്പനി: ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
ദില്ലി: പന്നിപ്പനിയെ ലോകാരോഗ്യ സംഘടന മാഹമാരിയായി പ്രഖ്യാപിച്ചതില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്.
ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജമാണെന്നും പന്നിപ്പനിയുടെ പ്രതിരോധ മരുന്നയാ താമിഫ്ളൂവിന്റെ കരുതല്‍ ശേഖരം ആവശ്യത്തിനുണ്ടെന്നും കൂടുതല്‍ മരുന്ന് ഉത്പാദിപ്പിക്കാന്‍ മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എച്ച്1എന്‍1 വൈറസ് ബാധയുള്ളവരെല്ലാം അമേരിക്കയില്‍ നിന്നും എത്തിയവരിലാണ്. അതുകൊണ്ട് പ്രാദേശികമായി രോഗം പടരാന്‍ സാധ്യതിയില്ലെന്നാണ് മന്ത്രി പറയുന്നത്.
രോഗം പൂര്‍ണമായും ഭേദപ്പെടുമെന്നും ഇതുവരെ രോഗം സ്ഥിരീകരിച്ച അഞ്ചു രോഗികള്‍ രോഗം പൂര്ണഭേദമായി ആശുപത്രി വിട്ടുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഇതേവരെ 17 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനതലങ്ങളില്‍ പന്നിപ്പനി ബാധയെ നേരിടുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘമായ റാപ്പിഡ് റസ്പോണ്‍സ് ടീമുകളെ പരിശീലിപ്പിച്ച് സജ്ജമാക്കിയിട്ടുണ്ട്. ഭാവിയില്‍ ജില്ലാ തലങ്ങളിലും ഇത്തരം സംഘങ്ങളെ സജ്ജമാക്കും-മന്ത്രി അറിയിച്ചു.
ഇതിനിടെ വെള്ളിയാഴ്ച ഒറു ആറുവയസ്സുകാരിയില്ക്കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് ഒന്‍പതിന് ന്യൂയോര്‍ക്കില്‍ നിന്നും മാതാപിതാക്കളോടൊപ്പം ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ കുട്ടിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്.
രോഗം ആഗോള തലത്തില്‍ പടരുന്ന സാഹചര്യം കണക്കിലെടുത്താണ് പിന്നിപ്പനിയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യപിച്ചത്. എല്ലാ രാജ്യങ്ങള്‍ക്കും സംഘടന ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications