സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ 5 മരണം
തൃശ്ശൂര്‍/കണ്ണൂര്‍: തൃശ്ശൂരിലും കണ്ണൂരിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു.
തൃശ്ശൂര്‍ തളിക്കുളത്ത് പത്താംകല്ല് വളവില്‍ നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ചാണ് രണ്ടു കുട്ടികളടക്കം മൂന്നു പേര്‍ മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കാറില്‍ കുടുങ്ങിയ നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
മൈസൂരില്‍നിന്ന് കയ്‌പമംഗലത്തെ മരണ ീട്ടിലേയ്‌ക്ക് വരികയായിരുന്ന 11 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ ഏഴരക്കായിരുന്നു സംഭവം.
കണ്ണൂര്‍ താഴെചൊവ്വ ബൈപ്പാസില്‍ ടാങ്കര്‍ ലോറിയും മരംകയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ തീപ്പിടുത്തത്തിലാണ് രണ്ടുപേര്‍ മരിച്ചത്. രണ്ടു ലോറികളിലെയും ഡ്രൈവര്‍മാരാണ് മരിച്ചത്. പുലര്‍ച്ച മൂന്നരയോടെയായിരുന്നു അപകടം.
ടാങ്കര്‍ ലോറി ഓടിച്ചിരുന്ന എറണാകുളം സ്വദേശി സിബിയാണ് മരിച്ച ഒരാള്‍. മരം കയറ്റിവന്ന ലോറിയുടെ െ്രെഡവറെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ജില്ലാ ആസ്‌പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന സഹായി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.












Click it and Unblock the Notifications