കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി ലംഘിച്ച വിമാനം മുംബൈയിലിറക്കി

  • By Staff
Google Oneindia Malayalam News

മുംബൈ : ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. യുഎസ സൈന്യം റഷ്യയില്‍ നിന്നും വാടകയ്‌ക്കെടുത്ത ചരക്കു വിമാനമാണ്‌ വ്യോമാതിര്‍ത്തി ലംഘിച്ചത്‌.

വെള്ളിയാഴ്‌ച വൈകിട്ട്‌ അതിര്‍ത്തി ലംഘിച്ച പറന്നതിനെ തുടര്‍ന്ന്‌ പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വിമാനം വഴിതിരിച്ച്‌ മുംബൈയിലിറക്കുകയായിരുന്നു. ആന്റണോവ്‌ 124 എന്ന വിമാനത്തില്‍ 18 റഷ്യക്കാരുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു

ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള യുഎസ്‌ സൈനിക താവളമായ ഡീഗോ ഗാര്‍സിയയില്‍ നിന്നും അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക്‌ പോവുകയായിരുന്നു വിമാനം. ഗുജറാത്ത്‌ ഭാഗത്ത്‌ കൂടിയാണ്‌ ആയുധങ്ങളുമായെത്തിയ വിമാനം രാജ്യത്തേക്ക്‌ പ്രവേശിച്ചത്‌.

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ വിദേശ ചാര്‍ട്ടര്‍, പ്രതിരോധ വിമാനങ്ങള്‍ പറക്കുന്നതിന്‌ പ്രത്യേക അനുമതി വാങ്ങണം. അവരുടെ ഫ്‌ളൈറ്റ്‌ പ്ലാന്‍ പരിശോധനയ്‌ക്കായി ഇന്ത്യന്‍ അധികൃതര്‍ക്ക്‌ നല്‍കുകയും വേണം. അന്‍േറാണോവ്‌ 124' ചാര്‍ട്ടര്‍ വിമാനമാണെന്ന്‌ കാണിച്ചാണ്‌അനുമതി വാങ്ങിയിരുന്നത്‌.

എന്നാല്‍ പാകിസ്‌താന്‍ അതിര്‍ത്തിയിലേയ്‌ക്ക്‌ വിമാനം കടക്കാന്‍ തുടങ്ങുമ്പോള്‍ പ്രതിരോധ വിമാനമാണിതെന്ന സന്ദേശം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ പ്രതിരോധ മന്ത്രാലയം വിമാനം നിലത്തിറക്കാന്‍ നിര്‍ദേശം നല്‍കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X