ടേപ്പ് എഡിറ്റിങ്: മാലിനിയ്‌ക്ക് നോട്ടീസ്
കൊച്ചി: അഭയ കേസിലെ പ്രതികളുടെ നാര്‍കോ പരിശോധന ചിത്രീകരിച്ച ടേപ്പില്‍ എഡിറ്റിങ് നടത്തിയ
ബാംഗ്ലൂരിലെ മുന്‍ ഫോറന്‍സിക് ലാബ് അഡീഷനല്‍ ഡയറക്‌ടര്‍ ഡോ എസ് മാലിനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ എറണാകുളം സിജെഎം കോടതി സിബിഐക്കും പ്രതികള്‍ക്കും നോട്ടീസയച്ചു.
അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പരിശോധനയ്‌ക്കു കൈമാറിയ മൂന്നു കസെറ്റുകളില്‍ വന്‍തോതില്‍ എഡിറ്റിങ് നടന്നുവെന്ന് വിദഗ്‌ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കസെറ്റ് ഓരോന്നിലെയും രണ്ടു മിനിറ്റു വീതം ദൈര്‍ഘ്യം വരുന്ന ദൃശ്യങ്ങള്‍ സൂക്ഷ്‌മപരിശോധനയ്‌ക്കു വിധേയമാക്കിയപ്പോള്‍ ആകെ 72 എഡിറ്റിങ്ങുകള്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സിഡിറ്റ്)യിലെ പരിശോധനയില്‍ കണ്ടെത്തിയത്. മാത്രമല്ല, നാര്‍കോ പരിശോധനയുടെ തീയതിയും സമയവും വിഡിയോ ടേപ്പുകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും വ്യ്‌കതമായി.
സിബിഐയെയും കോടതികളെയും തെറ്റിദ്ധരിപ്പിച്ചതിനു ഡോ. മാലിനിക്കെതിരെ കേസെടുക്കാന്‍ സിബിഐക്കു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് ഐക്കരകുന്നേല്‍ എം. തോമസാണു ഹര്‍ജി നല്‍കിയത്.
നാര്‍കോ കസെറ്റില്‍ കൃത്രിമത്വം നടത്തിയിട്ടില്ലെന്ന് ഡോ മാലിനി കോടതിയെ അറിയിച്ചത് കളവാണെന്നു തെളിഞ്ഞതിനാല്‍ യഥാര്‍ഥ നാര്‍കോ കസെറ്റുകള്‍ വീണ്ടെടുക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബിലും ഡോ മാലിനിയുടെ വസതിയിലും പരിശോധന നടത്താന്‍ സെര്‍ച്ച് വാറന്‌റ് പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെഎ ബേബി ഹര്‍ജി ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications