Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജകുമാരി: കുരുവിളക്ക്‌ പങ്കില്ല?

തിരുവനന്തപുരം: രാജകുമാരി ഭൂമിയിടപാടില്‍ മുന്‍ പൊതുമരാമത്തുമന്ത്രി ടിയു കുരുവിളയ്‌ക്ക്‌ പങ്കില്ലെന്ന്‌ ജസ്റ്റിസ്‌ നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. കമ്മീഷന്റെ കാലാവധി അവസാനിയ്‌ക്കാന്‍ ഒരു ദിവസം ബാക്കി നില്‌ക്കെ കുരുവിളയും രണ്ട്‌ മക്കളും ഉള്‍പ്പെട്ട ഭൂമി ഇടപാടിനെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ്‌ കെകെ നരേന്ദ്രന്‍ കമ്മീഷന്‍ വെള്ളിയാഴ്‌ച സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.

മാധ്യമപ്രവര്‍ത്തകര്‍ ജസ്റ്റിസ്‌ നരേന്ദ്രനുമായി ബന്ധപ്പെട്ടെങ്കിലും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ റിപ്പോര്‍ട്ട്‌ ചീഫ്‌ സെക്രട്ടറിയ്‌ക്ക്‌ കൈമാറിയേക്കുമെന്നാണ്‌ സൂചന.

അതേസമയം, സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നതായും അഴിമതിയെപ്പറ്റി കൂടുതല്‍ അന്വേഷണത്തിന്‌ സര്‍ക്കാര്‍ തയാറാകണമെന്ന്‌ ആവശ്യപ്പെടുന്നതായും സൂചനയുണ്ട്‌.

ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കര്‍ ഭൂമി കുരുവിളയുടെ മക്കള്‍ ഏഴു കോടി രൂപയ്‌ക്ക്‌ വ്യവസായി കെജി എബ്രഹാമിന്‌ കൈമാറാന്‍ ശ്രമിച്ചതാണ്‌ കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ എബ്രഹാം ഇടപാടില്‍ നിന്നും പിന്‍മാറി. എന്നാല്‍ ഏഴു കോടി തനിയ്‌ക്ക്‌ തിരികെ ലഭിച്ചില്ലെന്ന്‌ എബ്രഹാം ആരോപണമുയര്‍ത്തിയതോടെയാണ്‌ രാജകുമാരി ഇടപാട്‌ പുറത്തുവന്നത്‌.

സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ കുരുവിള മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഭൂമി ഇടപാടിനെക്കുറിച്ചന്വേഷിയ്‌ക്കാന്‍ 2007 സെപ്‌തംബര്‍ 28ന്‌ ജസ്റ്റിസ്‌ നരേന്ദ്രനെ ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചു.

രണ്ടു വര്‍ഷത്തിനിടെ 57 സിറ്റിങ്ങുകളാണ്‌ കമ്മീഷന്‍ നടത്തിയത്‌. കുരുവിള, അദ്ദേഹത്തിന്റെ രണ്ടു മക്കള്‍, ഇടപാട്‌ നടന്ന കാലത്ത്‌ ഇടുക്കി ജില്ലാ കളക്‌ടറായിരുന്ന രാജു നാരായണസ്വാമി, പിസി ജോര്‍ജ്ജ്‌ തുടങ്ങിയവരില്‍ നിന്നു കമ്മീഷന്‍ മൊഴിയെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+