ലാവലിന്‍ പഠന ക്ലാസില്‍ വിഎസിനെ അധിക്ഷേപിച്ചു
തിരുവനന്തപുരം: ലാവലിന്‍ കേസ് സംബന്ധിച്ച് തിരുവനന്തപുരം ഇഎംഎസ് അക്കാദമിയില്‍ നടന്ന പഠനക്ലാസില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിഎസ് വിഭാഗം സിപിഎം പോളിറ്റ് ബ്യൂറോയ്‌ക്ക് പരാതി നല്‍കി.
പാര്‍ട്ടിയംഗമല്ലാത്ത മുന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് എഡിറ്റര്‍ എന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി വിഎസിന്റെ ചേഷ്ടകള്‍ അനുകരിച്ച് ആക്ഷേപിച്ചുവെന്നാണു പരാതി. കഴിഞ്ഞ 24, 25 തീയതികളിലായിരുന്നു പാര്‍ട്ടി ക്ലാസ്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളടക്കം ഒരു ഡസനോളം പേരാണ് ക്ലാസെടുത്തത്. ഇവരില്‍ പാര്‍ട്ടി അംഗമല്ലാത്ത ഒരാള്‍ മാധവന്‍ കുട്ടി മാത്രമായിരുന്നു. സിപിഎമ്മിലെ തര്‍ക്ക വിഷയങ്ങളെക്കുറിച്ച് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ഔദ്യോഗികപക്ഷത്തെ ന്യായീകരിച്ച് സംസാരിയ്‌ക്കുന്ന ആള്‍ കൂടിയാണ് മാധവന്‍ കുട്ടി.
അതേ സമയം ആരോപണം അസംബന്ധമെന്നു മാധവന്‍കുട്ടി പ്രതികരിച്ചു. വിഎസിന്റെ ശരീരഭാഷ അനുകരിക്കത്തക്ക വിധമുള്ള നിലവാരത്തകര്‍ച്ച എനിക്കുണ്ടായിട്ടില്ല. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് ക്ലാസെടുക്കാന്‍ പോയത്. വിഎസിനെ വിമര്‍ശിക്കുന്ന അപൂര്‍വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് താനെന്നും മാധവന്‍ കുട്ടി പറഞ്ഞു.












Click it and Unblock the Notifications