തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി 100 കോടി
ദില്ലി: തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലെത്തുന്ന പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികള്‍ക്കായി 100 കോടി രൂപ ബജറ്റില്‍ നീക്കിവെക്കണമെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി.
ഈയാഴ്‌ച അവതരിപ്പിക്കുന്ന പുതിയ കേന്ദ്ര ബജറ്റില്‍ പദ്ധതിക്ക് ആവശ്യമായ തുക മാറ്റിവെക്കണമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയോട് ആവശ്യപ്പെട്ടതായി വയലാര്‍ രവി അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഫലമായി ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്നവരെ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി.
നിലവില്‍ വിദേശത്തുള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ പ്രാമുഖ്യം നല്‍കുക. തുടക്കത്തില്‍ കേന്ദ്ര ബജറ്റിനെ ആശ്രയിച്ചായിരിക്കും പദ്ധതി തയാറാക്കുന്നത്. ഭാവിയില്‍ പ്രവാസികളില്‍ നിന്നു വിഹിതം ഈടാക്കി പദ്ധതി വിപുലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രവാസികള്‍ക്കുള്ള നിലവിലെ പദ്ധതികളുടെ വിഹിതം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടും. ഗ്രാമീണ മേഖലകളിലെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളില്‍ പങ്കാളികളാകാന്‍ പ്രവാസികള്‍ക്ക് അവസരം നല്‍കണമെന്ന ഉദ്ദേശത്തോടെ ഇന്ത്യ ഡവലപ്പ്‌മെന്റ് ഫണ്ട് രൂപീകരിയ്‌ക്കും. പ്രവാസി മന്ത്രാലയം തന്നെയായിരിക്കും ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുകെയന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications