കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂരില്‍ വര്‍ഗ്ഗീയ സംഘര്‍ഷം:3 പേര്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

മൈസൂര്‍: മുസ്ലീം പളളി അശുദ്ധമാക്കിയതുമായി ബന്ധപ്പെട്ടുണ്‌ടായ സമുദായ സംഘര്‍ഷത്തില്‍ കര്‍ണാടകയിലെ ഉദയഗിരിയില്‍ മൂന്നുപേര്‍ മരിച്ചു. മലയാളികള്‍ ധാരാളമുള്ള പ്രദേശത്താണ്‌ സംഭവം നടന്നതെങ്കിലും എല്ലാവരും സുരക്ഷിതരാണ്‌.

ഉദയഗിരി പോലീസ്‌ സ്‌റ്റേഷന്‌ സമീപത്തുള്ള ക്യാതമാരണഹളളിയിലെ അലിമ പളളി പരിസരത്ത്‌ പന്നിയുടെ ശവം കണ്‌ടെത്തിയതിനെ തുടര്‍ന്നാണ്‌ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്‌. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പ്രദേശത്ത്‌ പോലീസ്‌ 144 പ്രഖ്യാപിച്ചു.

ഉദയഗിരിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയവരാണ്‌ പളളി അശുദ്ധമാക്കപ്പെട്ടത്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ഒരു സമുദായത്തില്‍പ്പെട്ടവര്‍ വടികളും ആയുധങ്ങളുമായി തെരുവിലിറങ്ങുകയും മറുവിഭാഗത്തെ അസഭ്യം പറയുകയും ചെയ്‌തു. മറുവിഭാഗവും പ്രതികരിച്ചതോടെ സംഘര്‍ഷത്തിന്‌ തുടക്കമായി. ജുനൈദ്‌ പാഷ(15), മുബാറക്ക്‌(35), തിരുപതി(40) എന്നിവരാണ്‌ മരിച്ചത്‌.

സംഭവത്തെക്കുറിച്ച്‌ കേട്ടറിഞ്ഞ്‌ പളളിയില്‍ തടിച്ചുകൂടിയവരെ പിരിച്ചയയ്‌ക്കാന്‍ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്‌തു. സംഘര്‍ഷത്തിനിടെ മൂന്ന്‌ പോലീസുകരടക്കം 15 പേര്‍ക്ക്‌ സാരമായി പരിക്കേറ്റു. ഒട്ടേറെ വീടുകള്‍ കൊള്ളയടിയ്‌ക്കുകയും തീവെക്കുകയും ചെയ്‌തു. ഏതാനും സ്വകാര്യ വാഹനങ്ങളും പോലീസ്‌ ജീപ്പും അക്രമികള്‍ കത്തിച്ചു.

മേഖലയില്‍ സംഘര്‍ഷ സാധ്യത ഉണ്‌ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന്‌ ഉദയഗിരി സബ്‌ ഇന്‍സ്‌പെക്‌ടര്‍ എം.ശ്രീകാന്ത്‌ പറഞ്ഞു. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനുമാണ്‌ ഉദയഗിരി, മാന്ദി, നരസിംഹരാജ മേഖലകളില്‍ 144 പ്രഖ്യാപിക്കേണ്‌ടി വന്നത്‌.

ഇതിനിടെ കൊല്ലപ്പെട്ട പാഷയുടെ മൃതദേഹവുമായി ഒരു സംഘം ഉദയഗിരി പോലീസ്‌ സ്‌റ്റേഷനില്‍ വന്നു. പോലീസ്‌ വെടിവെപ്പാണ്‌ മരണകാരണമെന്ന്‌ ആരോപിച്ചായിരുന്നു ഇത. എന്നാല്‍ കുത്തേറ്റാണ്‌ ഇയാള്‍ മരിച്ചതെന്നും പോലീസും പറഞ്ഞു. തുടര്‍ന്ന്‌ പോസ്‌റ്റമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ്‌ തര്‍ക്കം തീര്‍ന്നത്‌.

പളളി അശുദ്ധമാക്കിയതു സംബന്ധിച്ച്‌ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. സംഭവത്തിനുത്തരവാദികളായവരെ ഉടന്‍ പിടികൂടാനാകുമെന്ന്‌ ഇന്‍സ്‌പെക്‌ടര്‍ ശ്രീകാന്ത്‌ പറഞ്ഞു. പോലീസ്‌ കമ്മീഷണര്‍ സുനില്‍ അഗര്‍വാള്‍, ഡപ്യൂട്ടി കമ്മീഷണര്‍ പി.മണിവണ്ണന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X