ഷോപിയാന്‍: മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യാം
ദില്ലി: ഷോപ്പിയാനില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടവരുടെ യുവതികളുടെ മൃതദേങ്ങള്‍ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാമെന്ന് ജമ്മു കശ്‌മീര്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ബന്ധുക്കളുടെ സമ്മതപ്രകാരമേ ഇത് ചെയ്യാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ പ്രതികളായതിനെ തുടര്‍ന്ന്, സസ്‌പെന്‍ഷനിലായ സുരക്ഷാ സേനാംഗങ്ങളെ ചോദ്യം ചെയ്യാന്‍ കോടതി വെള്ളിയാഴ്‌ച അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ നാര്‍ക്കോ പരിശോധന നടത്താമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ മെയ് 30ന് ശ്രീനഗറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഷോപ്പിയാനില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങള്‍ താഴ്‌വരെയെ പ്രക്ഷുബ്ധമാക്കിയിരുന്നു.
പതിനേഴുകാരിയായ ആസിയ, സഹോദരന്റെ ഭാര്യയും ഗര്‍ഭിണിയുമായിരുന്ന നിലോഫര്‍(22), എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ ഷോപ്പിയാനിലെ ഒരു നദിയില്‍ നിന്ന് കണ് ടെത്തുകയായിരുന്നു. പീഡനം നടന്നില്ലെന്ന് പോലീസും ആദ്യം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്ടര്‍മാരും വിധിയെഴുതിയെങ്കിലും പിന്നീട് നടത്തിയ വിദഗ്‌ധ പരിശോധനയില്‍ ഇവര്‍ രണ്ടു പേരും പീഡനത്തിനിരയായതിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു.
ഇവരുടെ മരണത്തെക്കുറിച്ച് അന്വേഷിയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഹുറിയത്ത് സംഘടനകള്‍ നടത്തിയ പ്രക്ഷോഭം താഴ്‌വരയെ സംഘര്‍ഷത്തിലാഴ്‌ത്തിയിരുന്നു.












Click it and Unblock the Notifications