കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടനം ആസൂത്രിതം; പൊട്ടിയത്‌ പൈപ്പ്‌ ബോംബ്‌?

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം കലക്ടറേറ്റിലെ സ്‌ഫോടനം യാദൃശ്ചികമല്ലെന്ന്‌ ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു. ശനിയാഴ്‌ച രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ചതിന്‌ ശേഷമാണ്‌ സ്‌ഫോടനത്തെക്കുറിച്ച്‌ പ്രതികരിയ്‌ക്കാന്‍ ഡിജിപി തയ്യാറായത്‌. ആരോ മനപൂര്‍വം സ്‌ഫോടനം നടത്തുകയായിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കള്‍ തന്നെയാണ്‌ ഇതിനായി ഉപയോഗിച്ചത്‌. വിവിധ ഏജന്‍സികളുമായി സഹകരിച്ച്‌ സംസ്ഥാനത്തികത്തും പുറത്തുമായി ഇതിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെയ്‌ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം കളക്‌ടറേറ്റില്‍ സ്‌ഫോടനമുണ്ടായത്‌ പൈപ്പ്‌ ബോംബ്‌ പൊട്ടിയാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ മൂന്ന്‌ മണിയോടെയായിരുന്നു സംസ്ഥാനത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്‌.

എക്‌സ്‌പ്ലോസീവ്‌ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ്‌ പൈപ്പ്‌ ബോംബാണ്‌ പൊട്ടിയതെന്ന നിഗമനത്തിലെത്തിയത്‌. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. കെമിയ്‌ക്കല്‍ എക്‌സാമിനര്‍മാരും ബോംബ്‌ സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു.
ബോംബില്‍ നിറച്ചത്‌ അമോണിയം നൈട്രേറ്റും അലുമിനിയം പൗഡറുമാണെന്ന്‌ പരിശോധനയില്‍ കണ്‌ ടെത്തി.

വെള്ളിയാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ ശേഷമായിരുന്നു കളക്‌ടറേറ്റില്‍ അതിശബ്‌ദത്തോടെയുളള സ്‌ഫോടനം നടന്നത്‌. അഞ്ചാം നിലയില്‍ ഏണിപ്പടികളോട്‌ ചേര്‍ന്ന്‌ പഴയ വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു സ്‌ഫോടനം. ഉടന്‍തന്നെ പോലീസും ഫയര്‍ഫോഴ്‌സും ഡോഗ്‌ സ്‌ക്വാഡും സംഭസ്ഥലത്തെത്തി. ചാക്കില്‍ സൂക്ഷിച്ചിരുന്ന വസ്‌തുക്കളാണ്‌ പൊട്ടിത്തെറിച്ചത്‌.

ബോംബ്‌ സ്‌ഫോടനമാണ്‌ നടന്നതെന്ന്‌ ആദ്യം കരുതിയിരുന്നില്ലെങ്കിലും പിന്നീട്‌ സ്ഥിരീകരിയ്‌ക്കുകയായിരുന്നു. സ്‌ഫോടന ശബ്‌ദം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്‌ദം കേട്ടു. സ്‌ഫോടനത്തില്‍ കാര്യമായ അപകടങ്ങള്‍ പറ്റിയില്ലെന്ന്‌ കളക്‌ടര്‍ മാധ്യമങ്ങളോടു പറഞ്ഞു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ്‌ ഭാഗങ്ങള്‍ക്ക്‌ ചെറിയ വിള്ളലുകള്‍ സംഭവിച്ചിട്ടുണ്‌ ട്‌. സ്‌ഫോടന സമയത്ത്‌ അതു വഴി നടന്നു പോകുകയായിരുന്ന ഒരു ജീവനക്കാരന്‌ നിസാരമായ പരിക്കു പറ്റി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന്‌ ജീവനക്കാരെ കളക്‌ട്രേറ്റില്‍നിന്ന്‌ ഒഴിപ്പിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കളക്‌ടര്‍ എം. ബീനയെ ഫോണില്‍ വിളിച്ച്‌ ചര്‍ച്ച നടത്തി. സിപിഎം കേന്ദ്രകമ്മറ്റി കൂടാനായി ഡല്‍ഹിയിലാണ്‌ ഇരുവരും.സ്‌ഫോടനം നടന്ന ഉടന്‍ തന്നെ റവന്യൂ മന്ത്രി മന്ത്രി കെപി രാജേന്ദ്രനും എസ്‌ ശര്‍മ്മയും സംഭവസ്ഥലത്തെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

സംഭവത്തെത്തുടര്‍ന്ന്‌ സംസ്ഥാനത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്‌ ടെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്‌. സ്‌ഫോടനത്തെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. ഇത്‌ സ്വഭാവിക നടപടിയാണെന്ന്‌ ഡിജിപി മാധ്യമങ്ങളോട്‌ പറഞ്ഞു. സംഭവസ്ഥലം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഞായറാഴ്‌ച സന്ദര്‍ശിയ്‌ക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X