Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ഫോടനം: മൊബൈല്‍ കടയുടമ അറസ്‌റ്റില്‍

കൊച്ചി: എറണാകുളം കളക്ടറേറ്റ്‌ സ്‌ഫോടനത്തില്‍ പരിക്കേറ്റ ജീവനക്കാരന്‌ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക്‌ വ്യാജരേഖകള്‍ ചമച്ച്‌ മൊബൈല്‍ കണക്ഷന്‍ നല്‌കിയ ആളെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു.

പൂക്കാട്ടുപടിയിലെ സെല്‍പ്ലസ്‌ എന്ന മൊബൈല്‍ ഫോണ്‍ കടയുടമ ജിനേഷി(31) നെയാണ്‌ തൃക്കാക്കര പോലീസ്‌ അറസ്റ്റു ചെയ്‌തത്‌. സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തിലാണ്‌ ജിനേഷ്‌ കുടുങ്ങിയത്‌.

സ്‌ഫോടനത്തില്‍ പരിക്കേറ്റ കളക്ടറേറ്റ്‌ ജീവനക്കാരനായ ജാഫറിനെ തെളിവെടുപ്പിന്റെ ഭാഗമായി ചോദ്യം ചെയ്‌തപ്പോഴാണ്‌ ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മറ്റൊരാളുടെ പേരിലുള്ളതാണെന്ന്‌ വ്യക്തമായത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ജിനേഷ്‌ പിടിയിലായത്‌.

മറ്റു കലക്‌റ്ററേറ്റ്‌ ജീവനക്കാര്‍ക്കും വ്യാജ വിലാസത്തില്‍ ഇയാള്‍ ഫോണ്‍ കണക്ഷന്‍ നല്‍കിയെന്ന്‌ പൊലീസ്‌ കണ്ടെത്തി. വ്യാജ സിംകാര്‍ഡ്‌ വിറ്റതിന്റെ പേരിലാണ്‌ ജിനേഷിനെ അറസ്റ്റു ചെയ്‌തതെങ്കിലും
സ്‌ഫോടനവുമായി ഇയാള്‍ക്കു ബന്ധമുണ്ടോയെന്നും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+