പഞ്ചായത്ത് തിരഞ്ഞെടുപ്പ്: വിഎസ് പക്ഷത്തിന് ജയം
ആലപ്പുഴ: സിപിഎമ്മിലെ ഉള്‍പാര്‍ട്ടി പോര് പരസ്യമായ ഹരിപ്പാടിന് അടുത്തുള്ള ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിഎസ് പക്ഷത്തിന് വിജയം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വിഎസ് പക്ഷത്തെ പത്മാക്ഷി ഔദ്യോഗിക പക്ഷത്തെ പുഷ്‌പലാത സോളമനെ പരാജയപ്പെുടത്തി.
വിഎസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടി എടുത്തതിന് തൊട്ടുപിന്നാലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിഭാഗീയത സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മുന്‍ ധാരണ അനുസരിച്ച് സിപിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെയായിരുന്നു തിരഞ്ഞെടുപ്പ്.
വിഎസ് പക്ഷത്തിന് ശക്തമായ സ്വാധീനമുളള ഹരിപ്പാട് ഏരിയാ കമ്മറ്റി പത്മാക്ഷിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശം തള്ളിയ ഔദ്യോഗിക പക്ഷം പുഷ്‌പലതാ സോളമനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
17 അംഗ പഞ്ചായത്തില്‍ പത്തുപേര്‍ സിപിഎമ്മുകാരാണ്. വിഎസ് പക്ഷ സ്ഥാനാര്‍ത്ഥിയ്‌ക്ക് ഏഴ് വോട്ടും പിണറായിപക്ഷ സ്ഥാനാര്‍ത്ഥിക്ക് മൂന്ന് വോട്ടും ലഭിച്ചു. ഒരു സിപിഐ അംഗം തിരഞ്ഞെടുപ്പിന് വന്നില്ല. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.












Click it and Unblock the Notifications