കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ അക്രമിക്കും: അല്‍ക്വയ്‌ദ

  • By Staff
Google Oneindia Malayalam News

ഹോങ്കോങ്‌: ഷിന്‍ജിയാങ്‌ പ്രവിശ്യയിലെ ഉറുംഖിയില്‍ ന്യൂനപക്ഷ ഉയിഗര്‍ മുസ്ലിംകളെ വധിച്ചതിന്‌ പ്രതികാരമായി വിദേശത്തുള്ള ചൈനീസ്‌ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന്‌ അല്‍ക്വയ്‌ദ. അള്‍ജീരിയയിലെ അല്‍ ക്വയ്‌ദ വിഭാഗമായ അല്‍ ക്വയ്‌ദ ഇന്‍ ഇസ്ലാമിക്‌ മുഹ്‌റെബ്‌ (എഐക്യുഎം) ആണു ഭീഷണി പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്‌.

ഹോങ്കോങ്‌ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന റിസ്‌ക്‌ അനാലസിസ്‌ ഗ്രൂപ്പാണ്‌ ഇക്കാര്യം പുറത്തുവിട്ടിരിയ്‌ക്കുന്നത്‌. ഭീഷണി എഐക്യുഎമ്മിന്‍റേതാണെങ്കിലും അല്‍ ക്വയ്‌ദയുടെ മറ്റു ഗ്രൂപ്പുകളും അതേപാത സ്വീകരിക്കുമെന്നാണു ഇവര്‍ പറയുന്നു. വന്‍കമ്പനികള്‍ക്കും കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്കും അപകട സാധ്യതകളെക്കുറിച്ച്‌ വിവരം നല്‍കുന്ന സ്‌റ്റെര്‍ലിങ്‌ അസിന്റ്‌ എന്ന സ്ഥാപനം നല്‍കിയ റിപ്പോര്‍ട്ട്‌ സൗത്ത്‌ ചൈന മോണിങ്‌ പോസ്റ്റാണു പ്രസിദ്ധീകരിച്ചത്‌.

ഉസാമ ബിന്‍ ലാദനുമായി ബന്ധമുള്ള തീവ്രവാദി വിഭാഗം ചൈനയ്‌ക്കെതിരേ ആദ്യമായാണു ഭീഷണി മുഴക്കുന്നത്‌. മധ്യേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും പതിനായിരക്കണക്കിനു ചൈനക്കാര്‍ ജോലി ചെയ്യുന്നുണ്ട്‌. ഇത്തരമൊരു നീക്കമുണ്ടായാല്‍ ഇവരുടെയെല്ലാം ജീവന്‍ ഭീഷണിയിലാവുമെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

ചൈനയുമായി നല്ല ബന്ധം പുലര്‍ത്തുന്ന യെമനിലെ ചൈനീസ്‌ പദ്ധതികള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്‌ സൂചിപ്പിച്ചു. യെമനിലെ ചൈനീസ്‌ എന്‍ജീനയര്‍മാരുടെ സുരക്ഷയ്‌ക്കു നിയോഗിച്ച 24 സൈനികര്‍ അടുത്തയിടെ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X