Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനില്‍ വിമാനം തകര്‍ന്ന്‌ 169 പേര്‍ മരിച്ചു

ടെഹ്‌റാന്‍: 169 പേരുമായി യാത്രചെയ്യുകയായിരുന്ന ഇറാനിയന്‍ വിമാനം തകര്‍ന്നുവീണതായി ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്‌തു. വിമാനത്തിലുണ്‌ടായിരുന്ന എല്ലാവരും മരിച്ചതായാണ്‌ സൂചന.

ടെഹ്‌റാനില്‍ നിന്ന്‌ അര്‍മേനിയന്‍ തലസ്ഥാനം യെരാവനിലേയ്‌ക്ക്‌ പുറപ്പെട്ട കാസ്‌പിയന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ്‌ തകര്‍ന്നത്‌. 153 യാത്രക്കാരും 16 ജോലിക്കാരുമായി പോയ റഷ്യന്‍ നിര്‍മ്മിത ജെറ്റ്‌ വിമാനം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ ഖ്വാസ്‌വിന്‍ നഗരത്തിന്‌ സമീപം തകര്‍ന്നു വീണത്‌. അപകട കാരണം വ്യക്തമാല്ല.

ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്‌ പറന്നുയര്‍ന്ന്‌ 16 മിനുട്ടിനകം വിമാനം തകര്‍ന്നുവീണതായി ഇറാന്‍ വ്യോമഗതാഗത വക്താവ്‌ രേസാ ജാഫര്‍സദേ പറഞ്ഞു.
ഇറാന്‍-റഷ്യ സംയുക്ത സഹകരണത്തോടെ 1993 ലാണ്‌ കാസ്‌പിയന്‍ എയര്‍ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചത്‌.

യാത്ര തുടങ്ങി 16 ാം മിനിട്ടിലായിരുന്നു അപകടം. കഷണങ്ങളായി തകര്‍ന്നുവീണ വിമാനത്തിന്‌ തീപിടിച്ചതായി അടിയന്തിരരക്ഷാ പ്രവര്‍ത്തന വിഭാഗം തലവന്‍ ഹുസൈന്‍ ബഹ്‌സാദ്‌പൗര്‍ പറഞ്ഞു. രണ്ട്‌ മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വമ്പന്‍ വിമാനപകടമാണ്‌ ഇത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+