Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ ചേരുമെന്നത്‌ അഭ്യൂഹം: മുരളി

ദില്ലി: എന്‍സിപി വിട്ട്‌ കോണ്‍ഗ്രസില്‍ ചേരുന്നകാര്യം ചിന്തിച്ചിട്ടുകൂടിയില്ലെന്ന്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍. കേരളത്തിലെ കാര്യങ്ങള്‍ ദേശീയ അധ്യക്ഷന്‍ ശരദ്‌ പവാറിനോട്‌ വിശദമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി എന്ത്‌ തീരുമാനിച്ചാലും എല്ലാവരും ഉറച്ചുനില്‍ക്കും. കോണ്‍ഗ്രസിലേയ്‌ക്ക്‌ പോകുന്നുവെന്നത്‌ വെറും അഭ്യൂഹം മാത്രമാണ്‌. അക്കാര്യത്തില്‍ അഭിപ്രായഭിന്നതയില്ല- അദ്ദേഹം പറഞ്ഞു.

പവാറുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി ദില്ലിയിലെത്തിയതാണ്‌ മുരളി. ബുധനാഴ്‌ച വൈകീട്ട്‌ അഞ്ചരയ്‌ക്കാണ്‌ കൂടിക്കാഴ്‌ച നടക്കുക. യുഡിഎഫില്‍ ഘടകക്ഷിയാകുന്നതിനായി കോണ്‍ഗ്രസ്‌ ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ കൂടിക്കാഴ്‌ചയുടെ ലക്ഷ്യം.

മുരളിയെക്കൂടാതെ പാര്‍ട്ടി സെക്രട്ടറി പീതാംബരക്കുറുപ്പും എ.സി ഷണ്‍മുഖദാസ്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. എന്‍സിപിയെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന്‌ യുഡിഎഫ്‌ നേതാക്കള്‍ വ്യക്തമാക്കിയതോടെ പാര്‍ട്ടിയില്‍ മുരളി ഏതാണ്ട്‌ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌.

മുരളീധരന്റെ എടുത്തുചാട്ടം അവിവേകമായിപ്പോയെന്നാണ്‌ പൊതുവെ പാര്‍ട്ടിയിലെ വിലയിരുത്തല്‍. എല്‍ഡിഎഫിലേയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ യുഡിഎഫ്‌ പ്രവേശനത്തിനായി രംഗത്തെത്തിയതാണ്‌ മുരളിയ്‌ക്ക്‌ വിനയായത്‌. എന്‍സിപിയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും മുരളിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്‌.

യുഡിഎഫ്‌ പ്രവേശനം അടഞ്ഞ അധ്യായമായതോടെ മുരളീധരന്‍ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും മാറിനിന്ന്‌ കോണ്‍ഗ്രസിലേയ്‌ക്ക്‌ ചേക്കാറാനുള്ള തന്ത്രവും ദില്ലിയില്‍ പുറത്തിറക്കുമെന്നാണ്‌ സൂചന. പവാര്‍ ഇടപെട്ട്‌ യുഡിഎഫ്‌ പ്രവേശം സാധ്യമാക്കുമെന്നും ഇതിന്‌ എകെ ആന്റണിയുടെ സഹായം ലഭിക്കുമെന്നുമാണ്‌ മുരളിയുടെ പ്രതീക്ഷ.

എന്‍സിപിയില്‍ ഭൂരിപക്ഷം പേരും യുഡിഎഫ്‌ പ്രവേശനത്തിന്‌ എതിരാണ്‌. മുരളീധരനോട്‌ അടുപ്പമുള്ള പഴയ ഡിഐസിക്കാരില്‍ കുറച്ചുപേര്‍ മാത്രമേ ഇക്കാര്യത്തില്‍ അദ്ദേഹത്തിനൊപ്പം നല്‍ക്കുന്നുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+