Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചു

മെല്‍ബണ്‍: ഇന്ത്യന്‍ വംശജര്‍ക്കുനേരെ ആസ്‌ത്രേലിയയില്‍ വീണ്ടും ആക്രമണം. ഇത്തവണ ഇന്ത്യക്കാരിയായ ഒരു മാധ്യമപ്രവര്‍ത്തകയാണ്‌ ആക്രമണത്തിനിരയായത്‌.

ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും ഉപരിപഠനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആസ്‌ത്രേലിയയിലുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച്‌ അന്വേഷണാത്മക റിപ്പോര്‍ട്ട്‌ തയ്യാറാക്കാനെത്തിയ എബിസി ടിവി റിപ്പോര്‍ട്ടറാണ്‌ ആക്രമിക്കപ്പെട്ടത്‌.

'ഫോര്‍ കോര്‍ണേഴ്‌സ്‌' എന്ന പേരില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ്‌ ആക്രമണമുണ്ടായത്‌. ഇംഗ്ലീഷ്‌ ഭാഷാപരീക്ഷയില്‍ ജയിപ്പിക്കാനായി ഏജന്റുമാര്‍ കാണിക്കുന്ന തട്ടിപ്പുകളും വ്യാജ വര്‍ക്‌ പെര്‍മിറ്റിനെക്കുറിച്ചുള്ള വിവരങ്ങളും ഇവര്‍ ശേഖരിച്ചിരുന്നു. പൈലറ്റ്‌ പരിശീലന കോളെജുകളിലെ തട്ടിപ്പുകളെക്കുറിച്ചും പരിപാടിയില്‍ വിവരിക്കുന്നുണ്ട്‌.

കുടിയേറ്റ വിസ ലഭിക്കാനെന്ന വ്യാജേന ഒരു ഏജന്റിനെ സമീപിച്ച്‌ വര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണമെന്ന്‌ അപേക്ഷിക്കുകയാിയരുന്നു.

ഇംഗ്ലീഷ്‌ ഭാഷയില്‍ വേണ്ടത്ര അറിവില്ലെന്ന്‌ അവര്‍ പറഞ്ഞിരുന്നു. 3000നും 5000നുമിടിയല്‍ അമേരിക്കന്‍ ഡോളര്‍ നല്‍കിയാല്‍ ആവശ്യങ്ങള്‍സാധിച്ചുതരാമെന്ന്‌ ഏജന്റ്‌ അറയിച്ചു. ഇതുപ്രകാരമാണ്‌ ഇവര്‍ രേഖകള്‍ കൈക്കലാക്കിയത്‌.

ഈ ഏജന്റിന്റെ സഹായികളാണോ അതോ ആസ്‌ത്രേലിയന്‍ പൗരന്മാരാണോ തന്നെ ആക്രമിച്ചതെന്ന്‌ അറിയില്ലെന്ന്‌ അവര്‍ പറഞ്ഞതായി ടെവിഷന്റെ വെബ്‌സൈറ്റില്‍ പറയുന്നു. തിങ്കളാഴ്‌ച രാത്രി ഈ സംഭവം തങ്ങള്‍ ചാനലില്‍ റിപ്പോര്‍ട്ട്‌ ചെയ്യുമെന്ന്‌ എബിസി അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+