ഒമര്‍ അബ്ദുള്ളയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചില്ല
ശ്രീനഗര്‍: ലൈംഗികാപവാദക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെത്തുടര്‍ന്ന് രാജിക്കത്ത് നല്‍കിയ ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിരപരാധിയാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം.
ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞാണ് ഒമര്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. എന്നാല്‍ ഗവര്‍ണര്‍ ഒമറിന്റെ രാജി സ്വീകരിച്ചില്ലില്ല മാത്രമല്ല അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
2006ലെ ശ്രീനഗര്‍ ലൈംഗികാപവാദക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെത്തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒമര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. കേസില്‍ കുറ്റാരോപിതരുടെ പട്ടികയില്‍ ഒമറിന്റെ പേരില്ലെന്ന് സിബിഐ ചൊവ്വാഴ്‌ച അനൗദ്യോഗികമായി വ്യക്താമക്കിയിരുന്നു.
പട്ടികയില്‍ 17 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഒമറിന്റെ പേര് അതിലില്ലെന്നും ചിദംബരം പറഞ്ഞു. പിഡിപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫിര്‍ ബെയ്‌ഗ് ആണ് കേസില്‍ ഒമറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സഭയില്‍ ആരോപണം ഉന്നയിച്ചത്.
2006ലെ ഈ കേസ് കശ്‌മീരില്‍ വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിത വേശ്യാവൃത്തിയ്‌ക്ക് പ്രേരിപ്പിച്ചുവെന്നാണ് കേസ്.
മുതര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, മന്ത്രിമാര്‍, കീഴടങ്ങിയ തീവ്രവാദികള്‍ എന്നിവര്‍ക്ക് പെണ്‍കുട്ടികളെ കാഴ്‌ച വയ്‌ക്കുകയായിരുന്നുവത്രേ.












Click it and Unblock the Notifications