Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരന്‍ കോണ്‍ഗ്രസിന്റെ കാല്‍ക്കല്‍

കൊച്ചി: ഒരു സ്ഥാനവും ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങാന്‍ താന്‍ തയ്യാറാണെന്ന്‌ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍.

ഒരു സ്വാകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മുരളീധരന്‍ തന്റെ ആഗ്രഹം വ്യക്തമാക്കിയത്‌. കോണ്‍ഗ്രസിലെത്തിയാല്‍ തനിക്ക്‌ രണ്ട്‌ വര്‍ഷത്തേയ്‌ക്ക്‌ പദവികളൊന്നും വേണ്ടന്നുണ്‌ മുരളീധരന്‍ പറഞ്ഞിരിക്കുന്നത്‌.

തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസില്‍ താന്‍ ഗ്രൂപ്പു പ്രവര്‍ത്തനം നടത്തുകയോ അധികാരം കിട്ടാനായി ശ്രമിക്കുകയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനശൈലിയില്‍ താന്‍ അംഗീകരിക്കുന്നത്‌ എകെ ആന്റണിയെയാണെന്നും അഭിമുഖത്തിലെ ഒരു ചോദ്യത്തിന്‌ ഉത്തരമായി മുരളി പറഞ്ഞു.

അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ ഇടം കിട്ടാനായി മുരളീധരന്‍ കേഴുകയാണെന്നുതന്നെ പറയാം. തിരികെയെത്തിയാല്‍ പഴയ തീവ്രനിലപാടുകള്‍ പിന്തുടരില്ല. തെറ്റുകള്‍ പറ്റാത്തവര്‍ ആരെങ്കിലുമുണ്ടോ. ഞാന്‍ തെറ്റു തിരുത്തും. അതിന്‌ ഒരു അവസരം വേണം. എന്‍സിപി പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാന്‍ താല്‍പര്യമില്ല- മുരളി അഭിമുഖത്തില്‍ ആവര്‍ത്തിച്ചു.

എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന്‌ മുരളി വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആര്‍ക്കും കയറിയിറങ്ങാന്‍ കോണ്‍ഗ്രസ്‌ വഴിയമ്പലമല്ലെന്ന്‌ പാര്‍ട്ടി വക്താവ്‌ എംഎം ഹസ്സന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മുരളിയെ കോണ്‍ഗ്രസിലെടുക്കുന്ന കാര്യം ആലോചിക്കുന്നുപോലുമില്ലെന്ന്‌ ഉമ്മന്‍ചാണ്ടിയും പറയുന്നു. തിരിച്ചുവരാനുള്ള ആഗ്രഹം മുരളീധരന്‍ പ്രകടിപ്പിക്കുന്നതിനനുസരിച്ച്‌ കോണ്‍ഗ്രസ്‌ നിലപാട്‌ കര്‍ശനമാക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+