എണ്ണ തേടി കൊച്ചി തീരത്ത് ഖനനം തുടങ്ങി
കൊച്ചി: കേരളത്തിന്റെ കടല്‍ തീരത്ത് എണ്ണ ശേഖരമുണ്ടോയെന്ന് അറിയാന്‍ ഇനി നൂറ് ദിനങ്ങള്‍ മാത്രം.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കേരള-കൊങ്കണ്‍ തീരത്ത് എണ്ണ-പ്രകൃതി വാതക കോര്പ്പറേഷന് (ഒഎന്‍ജിസി) നടത്തുന്ന നൂറ് ദിവസത്തെ പര്യവേഷണത്തിന് ഞായറാഴ്ച തുടക്കമായി. ഒഎന്‍ജിസി ചെയര്മാന് ആര്‍എസ് ശര്‍മ പര്യവേക്ഷണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സമുദ്രനിരപ്പില്‍നിന്ന് 6,500 മീറ്റര്‍ ആഴത്തിലാണു ഖനനം. നൂറ് ദിവസം കൊണ്ട് ഖനനം പൂര്‍ത്തിയാക്കും. ആദ്യഫലം 15-20 ദിവസത്തിനുള്ളില്‍ അറിയാം. എന്നാല്‍ ഈ വിവരങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തില്ല. ഓരോ ഘട്ടത്തിനു ശേഷവും ഫലം സെന്‍ട്രല്‍ ഡയറക്റ്ററേറ്റ് ഒഫ് ഹൈഡ്രോ കാര്ബണ്സില് അറിയിക്കണം. അവിടെനിന്ന് അനുമതി ലഭിച്ചശേഷമെ ഖനനത്തിന്റെ വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ.
തീരത്തുനിന്ന് 70 നോട്ടിക്കല്‍ മൈല്‍ ദൂരെയാണു ഖനനം. 66 കോടി മെട്രിക് ടണ്‍ എണ്ണ നിക്ഷേപം പ്രദേശത്തുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പര്യവേഷണം. ആഴക്കടലില്‍ 6,500 മീറ്റര്‍ വരെ ഡ്രില്ലിംഗ് നടത്താനാവുന്ന ധിരുഭായ് ഡീപ്വാട്ടര് കെജി ഒന്ന് റിഗ് ഉപയോഗിച്ചാണ് ഒഎന്‍ജിസി കേരളതീരത്ത് ഖനനം നടത്തുന്നത്. ഒരു നിമിഷം പത്ത് ഡോളര്‍ ചെലവുവരുന്ന വന്‍ പദ്ധതിക്കാണ് കോര്പ്പറേഷന് തുടക്കമിട്ടിരിയ്ക്കുന്നത്.
1977 മുതല്‍ കേരളതീരത്ത് ഒഎന്‍ജിസി എണ്ണ പര്യവേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ എണ്ണ ശേഖരം ഇവിടെയുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. കൊച്ചി തീരത്തിനടുത്തുള്ള കെകെ നാല് സി എന്ന ബ്ലോക്കിലാണ് എണ്ണ കിണര്‍ കുഴിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഇത്രയേറെ ആഴത്തില്‍ എണ്ണ കണ്ടെത്താനുള്ള ഖനനം തുടങ്ങുന്നതെന്ന് ഒഎന്‍ജിസി പര്യവേഷണ ഡയറക്ടര്‍ ഡികെ പാണ്ഡെ പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications