Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയം: വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെ

കൊച്ചി: സ്വാശ്രയപ്രശ്‌നത്തില്‍ വസ്‌തുതകള്‍ മനസിലാക്കാതെയാണ്‌ മുഹമ്മദ്‌ കമ്മിറ്റിയെ വിമര്‍ശിയ്‌ക്കുന്നതെന്ന്‌ ജസ്റ്റിസ്‌ പി മുഹമ്മദ്‌. പരിമിതമായ അധികാരപരിധി മാത്രമുള്ള പിഎ മുഹമ്മദ്‌ കമ്മിറ്റിയെ സ്വാശ്രയ കരാറിന്‌ അംഗീകാരം നല്‌കിയതിന്റെ പേരില്‍ വിമര്‍ശിയ്‌ക്കുന്നത്‌ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം വിമര്‍ശനം ശക്തമാക്കിയ സാഹചര്യത്തിലാണ്‌ മറുപടിയുമായി ജസ്റ്റിസ്‌ പി മുഹമ്മദ്‌ രംഗത്തെത്തിയത്‌.

കമ്മിറ്റിയ്‌ക്ക്‌ നിയമപരമായ പരിമിതികളുണ്ടെന്ന്‌ സുപ്രീം കോടതിയും ഹൈക്കോടതിയും മാറി മാറി വ്യക്തമാക്കിയിട്ടുള്ളതാണ്‌. സ്വാശ്രയ മാനേജുമെന്റുകളെ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിയ്‌ക്കാനോ സര്‍ക്കാരിന്‌ കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കണമെന്ന് നിര്‍ബന്ധിയ്‌ക്കാനോ കമ്മിറ്റിയ്ക്ക് കഴിയില്ല.

സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പരിശോധിയ്‌ക്കുക, ഫീസ്‌ നിരക്കില്‍ വര്‍ദ്ധനയുണ്ടോ, പ്രവേശന നടപടികള്‍ സുതാര്യമാണോ എന്ന്‌ പരിശോധിയ്‌ക്കുക എന്നിവയാണ്‌ കമ്മിറ്റിയ്‌ക്കുള്ള പ്രധാന അധികാരങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാറിന്‌ താത്‌കാലിക അംഗീകാരം മാത്രമാണ്‌ നല്‍കിയിരിക്കുന്നത്‌. കമ്മറ്റിയ്‌ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നവരാരും നിയമാനുസൃതം പരാതി നല്‍കിയിട്ടില്ല. കമ്മറ്റിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ആദ്യം നിയമം പഠിക്കണം. ജനങ്ങളോട്‌ ബാധ്യതയുളള നേതാക്കള്‍ ഇത്തരത്തില്‍ വിമര്‍ശിക്കുന്നത്‌ കമ്മറ്റിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ജസ്റ്റിസ്‌ പി മുഹമ്മദ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+