കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികന്റെ മരണം: പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തു

  • By Staff
Google Oneindia Malayalam News

മംഗലാപുരം: ബല്‍ത്തങ്ങാടി രൂപതയിലെ കുട്ടൂര്‍പാടി സെന്റ്‌ മേരീസ്‌ പള്ളി വികാരി ഫാദര്‍ ജയിംസ്‌ മുകുളേലിന്റെ ദൂരൂഹ മരണവുമായി ബന്‌ധപ്പെട്ട്‌ പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തു. ജയിംസിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്ത്‌ താമസിയ്‌ക്കുന്ന നഴ്‌സിങ്‌ വിദ്യാര്‍ത്ഥിനിയെ പാണ്ഡേശ്വരം പോലീസ്‌ കസ്‌റ്റഡിയിലെടുത്താണ്‌ ചോദ്യം ചെയ്‌തത്‌.

വൈദികനുമായി ബന്ധമുണ്ടായിരുന്നെന്നും അതേ സമയം മരണകാരണം തനിയ്‌ക്കറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് സൂചിപ്പിച്ചു. ചൊവ്വാഴ്‌ച രാത്രി കൂട്ടുകാരികള്‍ക്കൊപ്പമാണ്‌ പതിനെട്ടുകാരിയായ നഴ്‌സിംഗ്‌ വിദ്യാര്‍ഥിനിയെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗലാപുരത്തെ നഴ്‌സിങ്‌ കോളെജില്‍ പഠിയ്‌ക്കുന്ന 18 വയസ്സുള്ള പെണ്‍കുട്ടിയുമായി ഫാദര്‍ ജയിംസിന്‌ അടുത്ത ബന്‌ധമുള്ളതായി പൊലീസ്‌ സംശയിക്കുന്നുണ്ട്‌. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്‌ധത്തെ എതിര്‍ത്തതായും പറയപ്പെടുന്നു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

പെണ്‍കുട്ടിയുടെ സഹോദരനെയും അടുത്ത ബന്ധുക്കളെയും കഴിഞ്ഞ ദിവസം പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X