Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത്‌ ധനകാര്യ ബന്ദ്‌

തിരുവനന്തപുരം: രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാര്‍ നടത്തുന്ന ദ്വിദിന പണിമുടക്ക്‌ ധനകാര്യ ബന്ദായി മാറുന്നു. ബാങ്ക്‌ ജീവനക്കാരുടെ സമരം രണ്ടാം ദിവസവും തുടരുമ്പോള്‍ പണമിടപാട്‌ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്‌തംഭിച്ചു കഴിഞ്ഞു. രാജ്യത്തെ ബാങ്കിങ് മേഖലയിലെ എഴുപത് ശതമാനത്തിലേറെയും പൊതു മേഖലാ ബാങ്കുകളിലാണ്.

സമരം തുടങ്ങിയ വ്യാഴാഴ്‌ച തന്നെ എടിഎമ്മുകള്‍ ഒട്ടുമുക്കാലും കാലിയായിരുന്നു. സമരം വെള്ളിയാഴ്‌ച അവസാനിച്ചാലും ബാങ്കുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അടുത്ത തിങ്കളാഴ്‌ച വരെ കാത്തിരിക്കണം.

നാളെ ശനിയാഴ്‌ചയായതിനാല്‍ ബാങ്കുകളില്‍ ഉച്ചയോടെ ഇടപാടുകള്‍ അവസാനിപ്പിക്കും. രണ്ട്‌ ദിവസത്തെ സമരമായതിനാല്‍ ശനിയാഴ്‌ച എല്ലാ ബാങ്കുകളിലും നല്ല തിരക്ക്‌ അനുഭവപ്പെടുമെന്ന കാര്യം ഉറപ്പാണ്‌. ഫലത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകണമെങ്കില്‍ ഇനിയും രണ്ട്‌ ദിവസം കൂടി കാത്തിരിയ്‌ക്കേണ്ടതായി വരും. കച്ചവടക്കാരെയാകും ഈ സ്ഥിതിവിശേഷം ഏറെ ബാധിയ്‌ക്കുക.

ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക, ആശ്രിത നിയമനം പുനസ്ഥാപിയ്‌ക്കുക, പെന്‍ഷന്‍ ഓപ്‌ഷന്‍ ഒരിയ്‌ക്കല്‍ കൂടി അനുവദിയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ യുണൈറ്റഡ്‌ ഫോറം ബാങ്ക്‌ യൂണിയന്‍സിന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി പണിമുടക്ക്‌ നടത്തുന്നത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+