മുരളി അടഞ്ഞ അധ്യായം: ഹസ്സന്‍
തിരുവനന്തപുരം: കെ മുരളീധരന്റെ കോണ്‍ഗ്രസിലേയ്‌ക്കുള്ള മടക്കയാത്ര അടഞ്ഞ അധ്യായമാണെന്ന് കോണ്‍ഗ്രസ് വക്താവ് എംഎം ഹസ്സന്‍.
കെപിസിസിയുടെ ഏകകണ്‌ഠമായ തീരുമാനപ്രകാരമാണ് മുരളിയെ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ തീരുമാനം പൂര്‍ണമായും മനസ്സിലാക്കാതെയാണ്. കരുണാകരന്‍ സംസാരിച്ചത്.
മുരളീധരന്‍ ഇപ്പോള്‍ കാണിക്കുന്ന വിനയവും മര്യാദയും നേരത്തേ കാണിക്കേണ്ടതായിരുന്നു. പാര്‍ട്ടിയ്‌ക്ക് ഗുണത്തേക്കാളേറെ ദോഷങ്ങള്‍ സമ്മാനിച്ച നേതാവാണ് മുരളീധരന്‍- ഹസ്സന്‍ പറഞ്ഞു. ചൊവ്വാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുരളിയെ കെപിസിസിയില്‍ ആരെങ്കിലും ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതിന്റെ കാര്യമില്ലെന്നായിരുന്നു ഹസ്സന്റെ മറുപടി. കരുണാകരനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് അദ്ദേഹത്തിന്റെ നിസ്‌തുലമായ സംഭാവനകള്‍ കണക്കിലെടുത്താണ്. മുരളിയുടെ കാര്യം അതുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ ഉത്തരവിനെതിരെ സുപ്രീംകോടിതിയെ സമീപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നടപടി ഒളിച്ചോട്ടമാണെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്‌ത് വിവാദമുണ്ടാക്കുന്ന സിപിഎമ്മിന്റെ ലക്ഷ്യം ലാവലിന്‍ അഴിമതിയില്‍നിന്നും ശ്രദ്ധതിരിക്കാനാണെന്നം അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications