ബാംഗ്ലൂരില്‍ ആദ്യത്തെ പന്നിപ്പനി മരണം
ബാംഗ്ലൂര്‍: നഗരത്തില്‍ ആദ്യത്തെ പന്നിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്‌തു. 26കാരിയാണ് ബാംഗ്ലൂരില്‍ പന്നിപ്പനിയ്‌ക്ക് ഇരയായത്. ജയനഗര്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയാണ് മരിച്ച യുവതി. ഇതിനിടെ പുനെയില്‍ വീണ്ടും ഒരാള്‍കൂടി പന്നിപ്പനി ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് പന്നിപ്പനബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതായി.
പുനെയില്‍ മാത്രം 12പേരാണ് ഇതുവരെ പനി ബാധിച്ച് മരിച്ചത്. നാഗ്‌പൂരില്‍ മൂന്നുപേരും മുംബൈയില്‍ രണ്ടുപേരും പുനെയില്‍ ആറുപേരും ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പന്നിപ്പനി ബാധിച്ച് 10 മരണങ്ങളാണ് സംഭവിച്ചത്. ഇതിനിടെ പന്നിപ്പനി ബാധ ചെറുക്കുന്നതിനായി ഉപയോഗിക്കുന്ന മാസ്‌കുകള്‍ എട്ടുമണിക്കൂര്‍ കഴിഞ്ഞാല്‍ നശിപ്പിച്ചുകളയണമെന്ന് ആരോഗ്യവിദഗ്‌ധര്‍ അറിയിച്ചു.
പല രോഗികളും ഒരേ മാസ്‌ക് ദിവസങ്ങളോളം ഉപയോഗിക്കുന്നുണ്ട്, ഇതു ശരിയല്ല. തൂവാല കൊണ്ട് മുഖം മറയ്‌ക്കുന്നവര്‍ക്ക് അത് തിളപ്പിച്ച വെള്ളത്തില്‍ കഴുകി വീണ്ടും ഉപയോഗിക്കാം.












Click it and Unblock the Notifications