കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 രാജ്യങ്ങള്‍ മാന്ദ്യത്തില്‍ നിന്നും കരകയറി

  • By Staff
Google Oneindia Malayalam News

പാരീസ്‌: ലോകസമ്പദ്‌ വ്യവസ്ഥയുടെ നടുവൊടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കൂടുതല്‍ രാജ്യങ്ങള്‍ കരകയറി. യൂറോപ്പിന്‌ ആശ്വാസമായി ഫ്രാന്‍സും ജര്‍മ്മനിയും മാന്ദ്യത്തെ അതിജീവിച്ചതിന്‌ പിന്നാലെ എട്ടോളം ലോകരാജ്യങ്ങള്‍കൂടി മാന്ദ്യത്തില്‍ നിന്നും കരകയറി.

മാന്ദ്യകാലത്തും അധികം ഉലയാതെ നിന്ന ഇന്ത്യ, ചൈന എന്നിവയ്‌ക്കൊപ്പം മാന്ദ്യംമൂലം തളര്‍ന്ന ജപ്പാനും തിരിച്ചെത്തി. ലാറ്റിനമേരിക്കയില്‍ ബ്രസീലാണ്‌ മാന്ദ്യത്തില്‍നിന്നും കരകയറിയിരിക്കുന്നത്‌. യൂറോപ്പിലെ മറ്റൊരു പ്രമുഖ രാജ്യമായ ഇറ്റിലും കരകയറലിന്റെ പാതയിലാണെന്നാണ്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നത്‌.

ലോകശക്തിയായ അമേരിക്ക, ബ്രിട്ടന്‍ എന്നിവയും പതിയെ തിരിച്ചുവരുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവ മാന്ദ്യത്തില്‍ നിന്നു കരകയറാന്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ സമയമെടുക്കുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നത്‌.

സാമ്പത്തിക വളര്‍ച്ചാകാര്യത്തില്‍ ഫ്രാന്‍സ്‌, ജര്‍മ്മനി എന്നിവയുടെ മുന്നേറ്റത്തിനാണ്‌ തിളക്കം കൂടുതല്‍. 2009ന്റെ രണ്ടാംപാദത്തില്‍ ഇരുരാജ്യങ്ങളുടെയും മൊത്തം ആഭ്യന്തര ഉല്‍പാദനം 0.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഒരു വര്‍ഷമായി തുടരുന്ന മാന്ദ്യത്തില്‍ നിന്നുള്ള മോചനം എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ്‌ യൂറോപ്യന്‍ സമ്പദ്‌ വ്യവസ്ഥ ഇതിനെ കാണുന്നത്‌.

മാന്ദ്യകാലത്തും കയറ്റുമതി, ഉപഭോഗം എന്നിവയില്‍ മികവു പുലര്‍ത്താന്‍ കഴിഞ്ഞതാണ്‌ ഇതിന്‌ കാരണമായി വിലയിരുത്തപ്പെടുന്നത്‌. ഇതോടൊപ്പം സര്‍ക്കാറിന്റെ ഉത്തേജകപാക്കേജുകളും വേഗത്തിലുള്ള അതിജീവനത്തിന്‌ സഹായകമായി.

മാന്ദ്യകാലത്ത്‌ യൂറോപ്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ പ്രകടനം ജിഡിപി 0.1 ശതമാനത്തിലേയ്‌ക്ക്‌ താഴുന്ന നിലയിലായിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള അഞ്ചുരാജ്യങ്ങളുടെ ആഭ്യന്തരോല്‍പാദനം പിപിപി അടിസ്ഥാനമാക്കുമ്പോള്‍ ലോകത്തിന്റെ ജിഡിപിയുടെ 47 ശതമാനമെത്തിയതായാണ്‌ റിപ്പോര്‍ട്ട്‌.

16 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ മേഖല മൊത്തമായെടുത്താല്‍ സാമ്പത്തിക മാന്ദ്യം തുടരുകതന്നെയാണ്‌. മാന്ദ്യത്തിന്റെ ഫലമായി രണ്ടുവര്‍ഷമായി തുടരുന്ന തൊഴിലില്ലായ്‌മ ജൂലൈയോടെ അല്‍പമൊന്നു കുറഞ്ഞതായി കാണുന്നുണ്ട്‌. അമേരിക്കന്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ ഇത്‌ വളരെ പ്രകടമായിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X