തത്കാലം രാജിക്കില്ലെന്ന് വസുന്ധര രാജെ
ജയ്‌പുര്‍: രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം തത്‌കാലത്തേക്ക് രാജിവെയ്‌ക്കാനില്ലെന്ന് ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യ വ്യക്തമാക്കി. പദവി ഒഴിയാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം പ്രത്യേക സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വസുന്ധര ഇക്കാര്യം പറഞ്ഞത്. തിങ്കളാഴ്‌ച വസുന്ധരയുടെ വീട്ടില്‍ ചേര്‍ന്ന 16 പ്രമുഖ നേതാക്കളുടെ യോഗത്തിലാണ് തത്‌കാലം രാജിവെയ്‌ക്കേണ്ടെന്ന ധാരണയുണ്ടായത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് വസുന്ധരയോട് പ്രതിപക്ഷ നേതൃപദവി ഒഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ വസുന്ധരയെ അനുകൂലിയ്‌ക്കുന്നവര്‍ രംഗത്തിറങ്ങി. വസുന്ധരയെ നേതാവായി തുടരാന്‍ അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെത്തിയ 60 എംഎല്‍എമാരെ കാണാന്‍ പാര്‍ട്ടി നേതാവ് എല്‍കെ അദ്വാനി വിസമ്മതിച്ചിരുന്നു.
തുടര്‍ന്ന് ഞായറാഴ്‌ച നടന്ന യോഗം വസുന്ധരയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം അംഗീകരിയ്‌ക്കുമെന്ന് ആദ്യം വസുന്ധരയും സമ്മതിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ രാജിവെയ്‌ക്കേണ്ട തീരുമാനം അവര്‍ എടുത്തിരിയ്‌ക്കുന്നത്.












Click it and Unblock the Notifications