നരേന്ദ്രമോഡിയ്‌ക്കെതിരെ ജസ്വന്ത് രംഗത്ത്

തന്റെ വിവാദ പുസ്‌തകത്തിന് ഗുജറാത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത് തീരുമാനത്തെയാണ് ജസ്വന്ത് വിമര്‍ശിച്ചിരിക്കുന്നത്.
പുസ്‌തകം നിരോധിക്കുന്നത് ചിന്തയെ നിരോധിക്കുന്നതിന് തുല്യമാണെന്നാണ് ജസ്വന്ത് പറയുന്നത്. സല്‍മാന്‍ റുഷ്‌ദിയുടെ സെയ്‌ത്താനിക് വേര്‍സസ് നിരോധിച്ചതുപോലെയാണ് തന്റെ പുസ്‌തകത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ജസ്വന്ത് പറഞ്ഞു.
ജസ്വന്തിനെ വിവാദങ്ങളിലേയ്‌ക്ക് തള്ളിവിട്ട 'ജിന്ന-ഇന്ത്യ പാര്‍ട്ടീഷന്‍, ഇന്‍ഡിപ്പെന്‍ഡന്‍സ്‍ എന്ന പുസ്‌തകമാണ് ഗുജറാത്തില്‍ നിരോധിച്ചിരിക്കുന്നത്.
ജസ്വന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്‌ച രാത്രിയാണ് ഗുജറാത്ത് സര്‍ക്കാര്‍ പുസ്‌തകത്തിന് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ചരിത്രത്തെ വളച്ചൊടിക്കുന്നതും ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായ വല്ലഭായ് പട്ടേലിനെ കരിതേയ്‌ക്കുന്നതുമാണ് പുസ്‌തകമെന്നാരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം ഗുജറാത്തില്‍ പുസ്‌തകം വില്‍ക്കാനോ, പ്രസിദ്ധീകരിക്കാനോ പാടില്ല.
ഇതിനിടെ ഡാര്‍ജലിംഗിന്റെ എംപിയായി തുടരണമെന്നാവശ്യപ്പെട്ട് അവിടത്തെയാളുകള്‍ തനിക്ക് ഫോണ്‍ ചെയ്‌തുവെന്ന് ജസ്വന്ത് വെളിപ്പെടുത്തി.












Click it and Unblock the Notifications