കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസോര്‍ട്ടില്‍ അനാശാസ്യം: 20പേര്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

പാലക്കാട്‌: സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ടില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട്‌ ആറ്‌ സ്‌ത്രീകളും മൂന്ന്‌ ബിരുദവിദ്യാര്‍ഥികളുമടക്കം 20 പേര്‍ പിടിയിലായി. അറസ്റ്റിലായവരില്‍ റിസോര്‍ട്ട്‌ നടത്തിപ്പുകാരനുമുണ്ട്.

പാലക്കാട്‌ ഡിവൈഎസ്‌പി സി.കെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ബുധനാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു റെയ്‌ഡ്‌. കിണാവല്ലൂര്‍ വഴുക്കപ്പാറയിലെ സൈലന്റ്‌വാലി ഹെര്‍ബല്‍ ക്ലാസിക്‌ എന്ന സ്ഥാപനത്തിലായിരുന്നു റെയ്‌ഡ്‌.

ചെര്‍പ്പുളശ്ശേരി റുഖിയ (22), തിരുവനന്തപുരം സ്വദേശിനിയും ആലത്തൂരില്‍ താമസക്കാരിയുമായ ശെല്‍വി (33), അമ്പലപ്പാറ പറക്കാട്ടില്‍ സുഹ്‌റ (45), വലപ്പാട്ട്‌ സുധ (33), കുറ്റിപ്പുറം ഫാത്തിമ (34), മലപ്പുറം കുളത്തൂര്‍ ഫൗസിയ (21) എന്നിവരാണ് പിടിയാലായ സ്ത്രീകള്‍.

മലപ്പുറം സ്വദേശികളായ ബഷീര്‍, സെയ്‌തലവി, ഹരിദാസ്‌, പട്ടാമ്പി സ്വദേശിയായ സുരേഷ്‌കുമാര്‍, തൃക്കടീരി സ്വദേശികളായ ഹബീബ്‌ റഹ്‌മാന്‍, ബീരാന്‍, പട്ടാമ്പി കള്ളാടിപ്പറ്റ പന്തല്ലൂര്‍ രൂപേഷ്‌കുമാര്‍, ചെര്‍പ്പുളശ്ശേരി സ്വദേശി അസീസ്‌, പെരിന്തല്‍മണ്ണ സ്വദേശി ഹനീഫ, ഒറ്റപ്പാലത്തുകാരന്‍ ഹംസ, ബിരുദവിദ്യാര്‍ഥികളായ അനൂപ്‌, മൂത്താന്തറ ഗിരീഷ്‌, വടക്കന്തറ രാജേഷ്‌, റിസോര്‍ട്ട്‌ നടത്തിപ്പുകാരന്‍ മാങ്കുറുശ്ശി ഹമീദ്‌മുത്തു എന്നിവരും അറസ്റ്റിലായി‌.

റെയ്‌ഡ്‌ സമയത്ത്‌ റിസോര്‍ട്ടിലുണ്ടായിരുന്ന ആറ്‌ ആഡംബരക്കാറുകളും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൗണ്ടറുകളില്‍നിന്നും പിടിയിലായ പലരില്‍നിന്നുമായി 70,000 രൂപയും പിടിച്ചെടുത്തതായി റെയ്‌ഡിന്‌ നേതൃത്വം നല്‍കിയ ടൗണ്‍ നോര്‍ത്ത്‌ സിഐ എ. വിപിന്‍ദാസ്‌ പറഞ്ഞു.

ആയുര്‍വേദചികിത്സയുടെ മറവില്‍ കഴിഞ്ഞ കുറേ മാസമായി റിസോര്‍ട്ട്‌ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടക്കുന്നതായി സി.ഐ. പറഞ്ഞു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്

രാത്രിയും പകലും വാഹനങ്ങള്‍ വന്നുപോകുന്നത്‌ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരുടെ പരാതിയിലാണ്‌ പോലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. ചികിത്സ നടത്തുന്ന മൂന്ന്‌ തെറാപ്പിസ്റ്റുകളും പിടിയിലായ സ്‌ത്രീകളിലുള്‍പ്പെടും. സ്‌ത്രീകളെ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്ന പതിവുമുള്ളതായി പോലീസ്‌ പറഞ്ഞു.ഇടപാടുകാരില്‍നിന്ന്‌ വന്‍തുകയാണത്രേ ഇവിടെ ഈടാക്കി വരുന്നത്.

ഉയര്‍ന്ന മതില്‍ക്കെട്ടും വിശാലമായ പറമ്പില്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കുള്ള കോട്ടേജുകളുമുള്ളതാണ് റിസോര്‍ട്ട്. പിടിയിലായവരെ വ്യാഴാഴ്‌ച രാവിലെ കോടതിയില്‍ ഹാജരാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X